ശു​ചി​ത്വ ന​ഗ​ര​പ​ട്ടി​ക​യി​ൽ മൈ​സൂ​രു മൂ​ന്നാ​മ​ത്
Tuesday, March 12, 2019 9:53 PM IST
ബം​ഗ​ളൂ​രു: രാ​ജ്യ​ത്തെ ശു​ചി​ത്വ​ന​ഗ​ര​ങ്ങ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള സ്വ​ച്ഛ് സ​ർ​വേ​ക്ഷ​ണ്‍ സ​ർ​വേ​യി​ൽ മൈ​സൂ​രു മൂ​ന്നാം സ്ഥാ​ന​ത്ത്. 2018-19 വ​ർ​ഷ​ത്തെ സ​ർ​വേ​യി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യും മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​ർ ശു​ചി​ത്വ​ന​ഗ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഛത്തി​സ്ഗ​ഡി​ലെ അം​ബി​കാ​പു​ർ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ൾ ഉ​ജ്ജ​യി​ൻ, ഡ​ൽ​ഹി, അ​ഹ​മ്മ​ദാ​ബാ​ദ്, ന​വി മും​ബൈ, തി​രു​പ്പ​തി, രാ​ജ്കോ​ട്ട്, ദേ​വാ​സ് എ​ന്നി​വ പി​ന്നാ​ലെ ആ​ദ്യ​പ​ത്തി​ൽ ഇ​ടം​പി​ടി​ച്ചു. അ​തേ​സ​മ​യം, മൈ​സൂ​രു മാ​റ്റി​നി​ർ​ത്തി​യാ​ൽ ക​ർ​ണാ​ട​ക​യി​ൽ സ​ർ​വേ ന​ട​ത്തി​യ മ​റ്റ് 26 ന​ഗ​ര​ങ്ങ​ളി​ൽ ഒ​ന്നു​പോ​ലും ആ​ദ്യ നൂ​റി​ൽ ഇ​ടം​പി​ടി​ച്ചി​ല്ല.

ക​ർ​ണാ​ട​ക​യു​ടെ സാം​സ്കാ​രി​ക ത​ല​സ്ഥാ​ന​മാ​യ മൈ​സൂ​രു 2014-15, 2015-16 വ​ർ​ഷ​ങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യി​രു​ന്നു. എ​ന്നാ​ൽ അ​ടു​ത്ത വ​ർ​ഷം അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ട മൈ​സൂ​രു 2017-18 വ​ർ​ഷം എ​ട്ടാം സ്ഥാ​ന​ത്താ​യി​രു​ന്നു. ന​ഗ​ര​ത്തി​ലെ പു​തി​യ പ​രി​ഷ്ക​ര​ണ​ങ്ങ​ളും ശു​ചീ​ക​ര​ണ, മാ​ലി​ന്യ​സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ബോ​ധ​വ​ത്ക​ര​ണ​ങ്ങ​ളും ഫ​ലം ക​ണ്ട​തോ​ടെ​യാ​ണ് എ​ട്ടാം സ്ഥാ​ന​ത്തു​നി​ന്ന് മൂ​ന്നാ​മ​താ​യി ഉ​യ​രാ​ൻ മൈ​സൂ​രു​വി​നാ​യ​ത്. ആ​കെ​യു​ള്ള 5,000 പോ​യി​ൻ​റി​ൽ 4378.5 പോ​യി​ൻ​റാ​ണ് മൈ​സൂ​രു ക​ര​സ്ഥ​മാ​ക്കി​യ​ത്.

ആ​ദ്യ​നൂ​റി​ൽ പോ​ലു​മി​ല്ലെ​ങ്കി​ലും ത​ല​സ്ഥാ​ന​ന​ഗ​ര​മാ​യ ബം​ഗ​ളൂ​രു പ​ട്ടി​ക​യി​ൽ നി​ല മെ​ച്ച​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം 216ാം സ്ഥാ​ന​ത്താ​യി​രു​ന്ന ഉ​ദ്യാ​ന​ന​ഗ​രി ഈ​വ​ർ​ഷം 194ലെ​ത്തി. തു​മ​കു​രു (231), ഹു​ബ്ബ​ള്ളി ധ​ർ​വാ​ഡ് (235), ചി​ത്ര​ദു​ർ​ഗ (242), വി​ജ​യ​പു​ര (251), ഉ​ഡു​പ്പി (254), ബ​ലാ​ഗ​വി (277), ബാ​ഗ​ൽ​കോ​ട്ട് (290) എ​ന്നി​വ​യാ​ണ് പ​ട്ടി​ക​യി​ൽ മു​ന്നൂ​റി​ൽ താ​ഴെ​യു​ള്ള സം​സ്ഥാ​ന​ത്തെ ന​ഗ​ര​ങ്ങ​ൾ. വൃ​ത്തി​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ പ​തി​നാ​ലാം സ്ഥാ​ന​ത്താ​ണ് ക​ർ​ണാ​ട​ക. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വൃ​ത്തി​യു​ള്ള ന​ഗ​ര​ങ്ങ​ളി​ൽ മം​ഗ​ളൂ​രു​വി​നാ​ണ് ര​ണ്ടാം സ്ഥാ​നം.

കേ​ന്ദ്ര പാ​ർ​പ്പി​ട ന​ഗ​ര​കാ​ര്യ​മ​ന്ത്രാ​ല​യ​മാ​ണ് എ​ല്ലാ​വ​ർ​ഷ​വും രാ​ജ്യ​ത്തെ ഏ​റ്റ​വും വൃ​ത്തി​യു​ള്ള ന​ഗ​ര​ത്തി​ന് പു​ര​സ്കാ​രം ന​ല്കു​ന്ന​ത്. മാ​ലി​ന്യ​ശേ​ഖ​ര​ണം, ശു​ചീ​ക​ര​ണം, ശാ​സ്ത്രീ​യ​മാ​യ മാ​ലി​ന്യ​സം​സ്ക​ര​ണം, ഓ​ട​ക​ളു​ടെ ന​വീ​ക​ര​ണം, പ്ലാ​സ്റ്റി​ക് നി​രോ​ധ​നം തു​ട​ങ്ങി​യ​വ മാ​ന​ദ​ണ്ഡ​മാ​ക്കി​യാ​ണ് 28 ദി​വ​സ​ത്തെ സ്വ​ച്ഛ് സ​ർ​വേ​ക്ഷ​ണ്‍ സ​ർ​വേ ന​ട​ത്തു​ന്ന​ത്.