ഫെ​ബി​ന ഡി​റ്റോ​യ്ക്ക് ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യു​ടെ ആ​ദ​രം
Tuesday, March 12, 2019 9:54 PM IST
ന്യൂ​ഡ​ൽ​ഹി: മി​ക​ച്ച ന​ഴ്സി​നു​ള്ള അ​വാ​ർ​ഡ് നേ​ടി​യ മ​ല​യാ​ളി​യാ​യ ഫെ​ബി​ന ഡി​റ്റോ​യെ ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക ആ​ദ​രി​ച്ചു. മി​ക​ച്ച അ​വാ​ർ​ഡ്(​എ​ഐ​ഐ​എം​എ​സ് ഡോ. ​ആ​ർ​പി ഐ ​കേ​യ​ർ ഡേ ​കെ​യ​ർ സ​ർ​വീ​സ​സ്) നേ​ടി​യ ഫെ​ബി​ന ഡി​റ്റോ​യെ ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​പീ​യൂ​സ് മ​ലേ​ക​ണ്ട​ത്തി​ലും കൈ​കാ​ര​ൻ റെ​ജി നെ​ല്ലി​ക്കു​ന്ന​ത്തും ചേ​ർ​ന്ന് ഇ​ട​വ​ക​യു​ടെ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

ഫെ​ബി​ന തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​ണ്. വ​ള​ർ​ന്ന​തും പ​ഠി​ച്ച​തും ഇ​ൻ​ഡേ​റി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി എ​ഐ​ഐ​എം​എ​സി​ൽ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്നു. മാ​ർ​ച്ച് 9ന് ​എ​ഐ​ഐ​എം​എ​സി​ൽ വ​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ ചീ​ഫ് ജ​സ്റ്റി​സ് ഓ​ഫ് ഇ​ന്ത്യ ര​ഞ്ജ​ൻ ഗൊ​ഗോ​യി​ൽ നി​ന്നും അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്