ഗാ​ൽ​വേ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ സ​ഭ​ക്ക് പു​തു അ​ത്മാ​യ നേ​തൃ​ത്വം
Tuesday, March 12, 2019 10:10 PM IST
ഗാ​ൽ​വേ: സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ 2019-20 വ​ർ​ഷ​ത്തെ ആ​ത്മീ​യ കാ​ര്യ ന​ട​ത്തി​പ്പി​നാ​യി പു​തി​യ ഭാ​ര​വാ​ഹി​ക​ൾ ഫെ​ബ്രു​വ​രി 17 ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​ന് മെ​ർ​വ്യൂ​വീ​ലു​ള്ള ഹോ​ളി ഫാ​മി​ലി ദേ​വാ​ല​യ​ത്തി​ൽ റ​വ.​ഫാ.​ജോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര​യു​ടെ നേ​തൃ​ത്യ​ത്തി​ൽ സ​ത്യ​പ്ര​തി​ഞ്ജ ചെ​യ്ത് ചു​മ​ത​ല ഏ​റ്റെ​ടു​ത്തു. അ​ന്നേ ദി​വ​സം വി​കാ​രി റ​വ. ഫാ. ​ജോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി. ​സെ​ബ​സ്ത്യ​നോ​സി​ന്‍റെ തീ​രു​ന്നാ​ളും ഭ​ക്തി​പൂ​ർ​വം ആ​ഘോ​ഷി​ച്ചു. ദി​വ്യ​ബ​ലി, നോ​വേ​ന, ല​ദീ​ഞ്ഞ് പ്ര​ദ​ക്ഷി​ണം ഇ​വ​യി​ൽ ഇ​ട​വ​ക​യി​ലെ മു​ഴു​വ​ൻ വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ത്തു.

തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യി വി. ​സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ മാ​ധ്യ​സ്ഥം തേ​ടി ഭ​വ​ന​ങ്ങ​ൾ തോ​റും തി​രു​സ്വ​രൂ​പ​വും അ​ന്പും എ​ഴു​ന്ന​ള്ളി​ച്ച് നൊ​വേ​ന​യും ന​ട​ന്നു.

പാ​രി​ഷ് കൗ​ണ്‍​സി​ൽ അം​ഗ ഭാ​ര​വാ​ഹി​ക​ളാ​യി അ​നി​ൽ ജേ​ക്ക​ബ്, ഷൈ​ജി ജോ​ണ്‍​സ​ൻ (കൈ​ക്കാ​ര​ൻ​മാ​ർ), ജോ​ബി പോ​ൾ (സെ​ക്ര​ട്ട​റി), ലി​യോ തോ​മ​സ് (സ​ഭാ​യോ​ഗം പ്ര​തി​നി​ധി), ജോ​സു​കു​ട്ടി സ​ക്ക​റി​യ ലീ​റ്റ​ർ​ജി, ഷൈ​നി ജോ​ർ​ജ്, ജൂ​ബി സെ​ബാ​സ്റ്റി​ൻ (യൂ​ത്ത് കോ​ർ​ഡി​നേ​റ്റ​ർ), ഗ്രേ​സി ജോ​സി ക്യാ​റ്റി​ക സം ​ഹെ​ഡ്മി​സ്റ്റ​റ​സ്, ഷീ​ജു സെ​ബാ​സ്റ്റ്യ​ൻ ( ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ), നോ​ബി ജോ​ർ​ജ് (ഓ​ഡി​റ്റ​ർ), ഫ്രെ​ഡി ഫ്രാ​ൻ​സീ​സ്, ജോ​യ്സ് മാ​ത്യു, സൗ​മ്യ അ​ഷി​തോ​ഷ് (ചാ​രി​റ്റി കോ​ർ​ഡി​നേ​റ്റേ​ഴ്സ്) , ജി​യോ ജേ​ക്ക​ബ് (പ​ബ്ലി​ക്ക് റി​ലേ​ഷ​ൻ​സ്) തെ​ര​ഞ്ഞെ​ടു​ത്തു. കു​ടാ​തെ ഗാ​യ​ക സം​ഘം കോ​ർ​ഡി​നേ​റ്റ​ർ ജോ​ണി സെ​ബാ​സ്ത്യ​നെ​യും ദേ​വാ​ല​യ ശുശ്രൂഷയ്ക്കായി സ​ണ്ണി ജേ​ക്ക​ബി​നേ​യും അ​ൾ​ത്താ​ര സം​ഘീ കോ​ർ​ഡി​നേ​റ്റ​റാ​യി റോ​ബി​ൻ ജോ​സി​നേ​യും പാ​രീ​ഷ് കൗ​ണ്‍​സി​ൽ നി​യോ​ഗി​ച്ചു.

എ​ല്ലാ മാ​സ​വും മൂ​ന്നാ​മ​ത്തെ ഞാ​യ​റാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് 2.30 മെ​ർ​വ്യൂ​വീ​ലു​ള്ള ഹോ​ളി ഫാ​മി​ലി ദേ​വാ​ല​യ​ത്തി​ൽ ജു​നി​യ​ർ ഇ​ൻ​ഫ​ന്‍റ് മു​ത​ൽ ലീ​വി​ങ് സെ​ർ​ട്ട് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ പ​ഠ​നാ​വ​ലി അ​നു​സ​രി​ച്ചു​ള്ള വേ​ദോ​പ​ദേ​ശ ക്ലാ​സു​ക​ളും തു​ട​ർ​ന്ന് നാ​ലി​ന് വി. ​ബ​ലി​യും
ഉ​ണ്ടാ​യി​രി​ക്കും.

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ ജോ​സ​ഫ്