നി​ഥി​ൻ കൊ​ഴു​പ്പ​ക്ക​ള​ത്തി​ന് ഇ​ന്‍റ​ർ ​നാ​ഷ​ണ​ൽ ട്രാ​വ​ൽ ഏ​ജ​ന്‍റ് ഓ​ഫ് ദി ​ഇ​യ​ർ പു​ര​സ്കാ​രം
Tuesday, March 12, 2019 10:21 PM IST
സൂ​റി​ച്ച്: ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്രാ​വ​ൽ ഏ​ജ​ന്‍റ് ഓ​ഫ് ദി ​ഇ​യ​ർ പു​ര​സ്കാ​ര​ത്തി​ന് മ​ല​യാ​ളി​യാ​യ നി​ഥി​ൻ കൊ​ഴു​പ്പ​ക്ക​ള​ത്തെ തെ​ര​ഞ്ഞെ​ടു​ത്തു. ക​ഴി​ഞ്ഞ ഏ​ഴി​ന് ബ്രി​ട്ടീ​ഷ് ഹൗ​സ് ഓ​ഫ് കോ​മ​ണ്‍​സി​ൽ ന​ട​ന്ന വാ​ർ​ഷി​ക അ​വാ​ർ​ഡു​ദാ​ന​ച്ച​ട​ങ്ങി​ൽ ടെ​യോ​ട്ടാ യു​കെ ചെ​യ​ർ​മാ​നും സി​ഇ​ഒ​യു​മാ​യ ഹി​റോ​യി​ക്കി നി​വാ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.

ഹൗ​സ് ഓ​ഫ് കോ​മ​ണ്‍ സ്പീ​ക്ക​ർ ജോ​ണ്‍ ബെ​ർ​ക്കോ​വ് എം​പി ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ബ്രി​ട്ടീ​ഷ് ഏ​ഷ്യ​ൻ സ​മൂ​ഹ​ത്തി​ൽ ഏ​റെ സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന വ്യ​ക്തി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മാ​ണ് അ​വാ​ർ​ഡ് സ​മ്മാ​നി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷ​ത്തെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്രാ​വ​ൽ ഏ​ജ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഗോ​ൾ​ഡ​ണ്‍ റൂ​ട്ട്സ് സൂ​റി​ച്ചി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഡെ​സ്റ്റി​നേ​ഷ​ൻ മാ​നേ​ജ്മെ​ന്‍റ് ക​ന്പ​നി​യാ​ണ്. ടൂ​ർ​സ് ആ​ൻ​ഡ് ട്രാ​വ​ൽ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗോ​ൾ​ഡ​ണ്‍ റൂ​ട്ട്സി​ന്‍റെ അ​മ​ര​ക്കാ​ര​നാ​ണ് അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​യ നി​ഥി​ൻ.

ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം മേ​ഖ​ല​യി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന ഗോ​ൾ​ഡ​ണ്‍ റൂ​ട്ട്സ് വ്യ​ക്തി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഗ്രൂ​പ്പു​ക​ൾ​ക്കും പ്ര​ത്യേ​ക യാ​ത്രാ പ്ലാ​നു​ക​ൾ ത​യാ​റാ​ക്കു​ന്നു. സ്വി​സ്റ്റ​ർ​ല​ൻ​ഡി​ൽ സ്ഥി​ര​താ​മ​സ​ക്കാ​ര​നാ​യ നി​ഥി​ൻ ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​യാ​ണ്. 2013 മു​ത​ൽ ഗോ​ൾ​ഡ​ണ്‍ റൂ​ട്ട്സ് ട്രാ​വ​ൽ ഏ​ജ​ൻ​സി ആ​രം​ഭി​ച്ചു. ഭാ​ര്യ ലി​ൻ​ഡ. മ​ക്ക​ൾ: സി​റ ലി​സ, സ്റ്റീ​വ്.