അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് വാ​ട​ക​വീ​ട് ന​ൽ​കാ​ത്ത​ത് മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​നം: കോ​ട​തി
Thursday, March 14, 2019 10:33 PM IST
ല​ണ്ട​ൻ: അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് വീ​ട് വാ​ട​ക​യ്ക്കു ന​ൽ​കു​ന്ന​ത് ത​ട​യു​ന്ന ബ്രി​ട്ട​നി​ലെ നി​യ​മം മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മെ​ന്ന് ബ്രി​ട്ടീ​ഷ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

യു​കെ വി​സ​യും ഇ​മി​ഗ്രേ​ഷ​ൻ സ്റ്റാ​റ്റ​സും പ​രി​ശോ​ധി​ച്ച ശേ​ഷ​മേ വീ​ട്ടു​ട​മ വി​ദേ​ശി​ക​ൾ​ക്ക് വീ​ട് വാ​ട​ക​യ്ക്ക് ന​ൽ​കാ​വൂ എ​ന്നാ​ണ് 2016ൽ ​പാ​സാ​ക്കി​യ നി​യ​മ​ത്തി​ൽ പ​റ​യു​ന്ന​ത്. ഇ​തി​നെ​തി​രേ​യാ​ണ് കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം.

ഇം​ഗ്ല​ണ്ടി​ൽ മാ​ത്ര​മാ​ണ് നി​ല​വി​ൽ നി​യ​മം ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​ത് പി​ൻ​വ​ലി​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ, സ്കോ​ട്ട്ല​ൻ​ഡി​ലും വെ​യി​ൽ​സി​ലും നോ​ർ​ത്തേ​ണ്‍ അ​യ​ർ​ഡ​ൻ​ഡി​ലും ന​ട​പ്പാ​ക്ക​രു​തെ​ന്നു നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. കോ​ട​തി ഉ​ത്ത​ര​വി​ൽ ഹോം ​ഓ​ഫി​സ് നി​രാ​ശ​യും പ്ര​ക​ടി​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ