പ​തി​നാ​ലാ​മ​ത് ഗ​ർ​ഷോം പു​ര​സ്കാ​ര​ങ്ങ​ൾ​ക്കു​ള്ള നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ മാ​ർ​ച്ച് 31 വ​രെ സ​മ​ർ​പ്പി​ക്കാം
Thursday, March 14, 2019 10:47 PM IST
ബാം​ഗ്ലൂ​ർ: പ​തി​നാ​ലാ​മ​ത് ഗ​ർ​ഷോം അ​ന്ത​ർ​ദേ​ശീ​യ പു​ര​സ്കാ​ര​ങ്ങ​ൾ​ക്കു​ള്ള നാ​മ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ മാ​ർ​ച്ച് 31 വ​രെ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം. ഓ​ഗ​സ്റ്റ് 24 നു ​നോ​ർ​വേ​യി​ലെ ഓ​സ്ലോ​യി​ൽ പ​തി​നാ​ലാ​മ​ത് ഗ​ർ​ഷോം അ​ന്ത​ർ​ദേ​ശീ​യ പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കും. ഓ​സ്ലോ സ്കാ​ൻ​ഡി​ക് സോ​ളി ഹോ​ട്ട​ലി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണു ച​ട​ങ്ങ്. നോ​ർ​വീ​ജി​യ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (നന്മ)​യാ​ണ് 2019 ലെ ​ഗ​ർ​ഷോം പു​ര​സ്കാ​ര​ദാ​ന​ച്ച​ട​ങ്ങി​നു ആ​തി​ഥ്യ​മ​രു​ളു​ന്ന​ത്.

കേ​ര​ള​ത്തി​ന് പു​റ​ത്തു സ്വ​പ്ര​യ​ത്നം കൊ​ണ്ട് ജീ​വി​ത​വി​ജ​യം നേ​ടി മ​ല​യാ​ളി​യു​ടെ യെ​ശ​സ് ഉ​യ​ർ​ത്തി​യ മ​ല​യാ​ളി​ക​ളെ​യും സം​ഘ​ട​ന​ക​ളെ​യും ആ​ദ​രി​ക്കു​വാ​ൻ ബാം​ഗ്ലൂ​ർ ആ​സ്ഥാ​ന​മാ​യ ഗ​ർ​ഷോം 2002 മു​ത​ലാ​ണ് ഗ​ർ​ഷോം പു​ര​സ്കാ​ര​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

സാ​മൂ​ഹ്യ സേ​വ​നം, ബി​സി​ന​സ് രം​ഗ​ങ്ങ​ളി​ൽ മി​ക​വ് പു​ല​ർ​ത്തു​ന്ന പ്ര​വാ​സി മ​ല​യാ​ളി​ക​ളെ​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​തി​ഭ തെ​ളി​യി​ച്ച പ്ര​വാ​സി​ക​ളാ​യ കു​ട്ടി​ക​ളെ​യും ഗ​ർ​ഷോം പു​ര​സ്കാ​ര​ങ്ങ​ൾ​ക്കാ​യി നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്യാം. സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ത്തു സ്തു​ത്യ​ർ​ക്ക​മാ​യ സേ​വ​നം ന​ട​ത്തു​ന്ന മ​ല​യാ​ളി സം​ഘ​ട​ന​ക​ളെ​യും മാ​തൃ​ക സം​രം​ഭ​ങ്ങ​ളെ​യും ഗ​ർ​ഷോം പു​ര​സ്കാ​ര​ങ്ങ​ൾ​ക്കാ​യി നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്യാ​വു​ന്ന​താ​ണ്.

നാ​മ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ
വി​വ​ര​ങ്ങ​ൾ​ക്കും http://www.garshomonline.com/online-nomination-garshom/ സ​ന്ദ​ർ​ശി​ക്കു​ക.

റി​പ്പോ​ർ​ട്ട്: ജി​ൻ​സ് പോ​ൾ