ബ്രി​ട്ട​നി​ലെ ട​യ​ർ വ​ണ്‍ സം​രം​ഭ​ക​ത്വ വി​സ ഇ​ല്ലാ​താ​കു​ന്നു
Thursday, March 14, 2019 11:05 PM IST
ല​ണ്ട​ൻ: വ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ യു​കെ​യി​ലെ വി​സ സ​ന്പ്ര​ദാ​യ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്ക് ഈ ​മാ​സ​ത്തി​ന്‍റെ അ​വ​സാ​ന വാ​രം സാ​ക്ഷ്യം വ​ഹി​ക്കും. ട​യ​ർ 1 സം​രം​ഭ​ക​ത്വ വി​സ ഈ ​മാ​സം 29ന് ​ഇ​ല്ലാ​താ​കു​ന്ന​താ​ണ് പ്ര​ധാ​ന മാ​റ്റം. ഇ​തി​നു പ​ക​രം ഇ​ന്ന​വേ​റ്റ​ർ സ്കീം ​ന​ട​പ്പാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

സം​രം​ഭ​ക​ത്വ വി​സ​യെ അ​പേ​ക്ഷി​ച്ച് വ​ള​രെ കു​റ​ഞ്ഞ തു​ക​യാ​യ അ​ന്പ​തി​നാ​യി​രം പൗ​ണ്ടാ​ണ് ഇ​ന്ന​വേ​റ്റ​ർ സ്കീ​മി​ലെ കു​റ​ഞ്ഞ നി​ക്ഷേ​പ പ​രി​ധി. അ​തേ​സ​മ​യം, ബി​സി​ന​സി​ലെ ഇ​ന്ന​വേ​ഷ​ൻ ഘ​ട​കം തെ​ളി​യി​ക്കു​ക​യും വേ​ണം.

സം​രം​ഭ​ക​ത്വ വി​സ പി​ൻ​വ​ലി​ക്കു​ന്ന മാ​ർ​ച്ച് 29നു ​ത​ന്നെ ഇ​ന്ന​വേ​റ്റ​ർ സ്കീം ​പ്രാ​ബ​ല്യ​ത്തി​ൽ വ​രും. നി​ല​വി​ൽ ബ്രെ​ക്സി​റ്റ് ന​ട​പ്പാ​ക്കാ​നു​ള്ള സ​മ​യ പ​രി​ധി കൂ​ടി​യാ​ണ് ഈ ​തീ​യ​തി.

യു​വ സം​രം​ഭ​ക​ർ​ക്കാ​യി ട​യ​ർ 1 സ്റ്റാ​ർ​ട്ട​പ്പ് വി​സ തു​ട​ങ്ങു​ന്ന തീ​യ​തി​യും അ​ടു​ത്ത വ​രു​ക​യാ​ണ്. നി​ല​വി​ലു​ള്ള ട​യ​ർ 1 ഗ്രാ​ജ്വേ​റ്റ് ഓ​ണ്‍​ട്ര​പ്ര​ണ​ർ വി​സ​യ്ക്കു പ​ക​ര​മാ​യി​രി​ക്കും ഇ​ത് ഏ​ർ​പ്പെ​ടു​ത്തു​ക. ജൂ​ലൈ അ​ഞ്ച് വ​രെ മാ​ത്ര​മാ​യി​രി​ക്കും പ​ഴ​യ സ്കീ​മി​ൽ അ​പേ​ക്ഷി​ക്കാ​നു​ള്ള അ​നു​മ​തി.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ