പൗ​ലോ​സ് പാ​റേ​ക്ക​ര അ​ച്ച​ൻ സെ​ഹി​യോ​നി​ൽ; കു​ടും​ബ ന​വീ​ക​ര​ണ​ധ്യാ​നം ഏ​പ്രി​ൽ 10, 11 തീ​യ​തി​ക​ളി​ൽ
Friday, March 15, 2019 10:54 PM IST
ബ​ർ​മിം​ഗ്ഹാം: ക്രി​സ്തു മാ​ർ​ഗ​ത്തി​ന്‍റെ പ്രാ​യോ​ഗി​ക വ​ശ​ങ്ങ​ളെ തീ​ർ​ത്തും സാ​ധാ​ര​ണ​വ​ൽ​ക്ക​രി​ച്ചു​കൊ​ണ്ട്, സ്വ​ത​സി​ദ്ധ​മാ​യ പ്ര​ഭാ​ഷ​ണ ശൈ​ലി​കൊ​ണ്ട് ബൈ​ബി​ൾ വ​ച​ന​ങ്ങ​ളു​ടെ അ​ർ​ഥ​ത​ല​ങ്ങ​ൾ​ക്ക് മാ​നു​ഷി​ക​ഹൃ​ദ​യ​ങ്ങ​ളി​ൽ സ്ഥാ​യി​ഭാ​വം ന​ൽ​കു​ന്ന പ്ര​ശ​സ്ത വ​ച​ന പ്ര​ഘോ​ഷ​ക​ൻ റ​വ. ഫാ. ​പൗ​ലോ​സ് പാ​റേ​ക്ക​ര കോ​ർ എ​പ്പി​സ്കോ​പ്പ സെ​ഹി​യോ​ൻ യു​കെ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​സോ​ജി ഓ​ലി​ക്ക​ലി​നൊ​പ്പം സെ​ഹി​യോ​നി​ൽ കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​നം ന​യി​ക്കു​ന്നു.

ദൈ​വി​ക സ്നേ​ഹ​ത്തി​ന്‍റെ വി​വി​ധ​ത​ല​ങ്ങ​ളെ മാ​നു​ഷി​ക ജീ​വി​ത​ത്തി​ന്‍റെ പ്രാ​യോ​ഗി​ക​വ​ശ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് വ​ച​ന പ്ര​ഘോ​ഷ​ണ​രം​ഗ​ത്തെ നൂ​ത​നാ​വി​ഷ്ക്ക​ര​ണ​ത്തി​ലൂ​ടെ അ​നേ​ക​രെ ക്രി​സ്തീ​യ വി​ശ്വാ​സ​ത്തി​ലേ​ക്ക് ന​യി​ക്കാ​ൻ ദൈ​വം ഉ​പ​ക​ര​ണ​മാ​ക്കി കൊ​ണ്ടി​രി​ക്കു​ന്ന സു​വി​ശേ​ഷ​പ്ര​വ​ർ​ത്ത​ക​നാ​ണ് പൗ​ലോ​സ് പാ​റേ​ക്ക​ര അ​ച്ച​ൻ.

ന​വ​സു​വി​ശേ​ഷ​വ​ൽ​ക്ക​ര​ണ രം​ഗ​ത്ത് വി​വി​ധ​ങ്ങ​ളാ​യ മി​നി​സ്ട്രി​ക​ളി​ലൂ​ടെ ദൈ​വി​ക പ​ദ്ധ​തി​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​നാ​യി നി​ല​കൊ​ള്ളു​ന്ന ഫാ. ​സോ​ജി ഓ​ലി​ക്ക​ലും ഏ​തൊ​രു ക്രൈ​സ്ത​വ സ​ഭ​യു​ടെ​യും അ​ടി​സ്ഥാ​ന​മാ​യി നി​ല​കൊ​ള്ളു​ന്ന കു​ടും​ബ ജീ​വി​ത​ത്തി​ന് യേ​ശു​വി​ൽ ബ​ല​മേ​കു​ന്ന ആ​ത്മീ​യ ഉ​പ​ദേ​ശ​ക​ൻ പാ​റേ​ക്ക​ര അ​ച്ച​നും ഒ​രു​മി​ക്കു​ന്ന ഈ ​ധ്യാ​നം ആ​ത്മീ​യ സാ​രാം​ശ​ങ്ങ​ളെ സാ​ധാ​ര​ണ​വ​ൽ​ക്ക​രി​ച്ചു​കൊ​ണ്ട് മ​ല​യാ​ള​ത്തി​ൽ ഏ​പ്രി​ൽ 10, 11 (ബു​ധ​ൻ, വ്യാ​ഴം) ദി​വ​സ​ങ്ങ​ളി​ൽ വൈ​കി​ട്ട് 6 മു​ത​ൽ രാ​ത്രി 9 വ​രെ ബ​ർ​മിം​ഗ്ഹാം സെ​ന്‍റ് ജെ​റാ​ർ​ഡ് കാ​ത്ത​ലി​ക് പ​ള്ളി​യി​ലാ​ണ് ന​ട​ക്കു​ക.

ഫാ.​സോ​ജി ഓ​ലി​ക്ക​ലും സെ​ഹി​യോ​ൻ യൂ​റോ​പ്പും ര​ണ്ടു​ദി​വ​സ​ത്തെ ഈ ​സാ​യാ​ഹ്ന ആ​ത്മീ​യ​വി​രു​ന്നി​ലേ​ക്കു ഏ​വ​രെ​യും യേ​ശു​നാ​മ​ത്തി​ൽ ക്ഷ​ണി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജെ​ന്നി തോ​മ​സ് 07388 326563

അ​ഡ്ര​സ്സ്
ST. JERARDS CATHOLIC CHURCH
2 RENFREW SQUARE
CASTLE VALE
BIRMINGHAM
B35 6JT

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്