മേ​യ് വ​രെ​യെ​ങ്കി​ലും ബോ​യിം​ഗ് 737 വി​മാ​ന​ങ്ങ​ൾ പ​റ​ക്കി​ല്ല
Friday, March 15, 2019 10:55 PM IST
ബ​ർ​ലി​ൻ: കു​റ​ഞ്ഞ​ത് മേ​യ് വ​രെ ബോ​യിം​ഗ് 737 വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സി​ലു​ണ്ടാ​കി​ല്ലെ​ന്ന് യു​എ​സ് ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ. മാ​ക്സ് 8, മാ​ക്സ് 9 മോ​ഡ​ലു​ക​ൾ​ക്ക് വി​ല​ക്ക് ബാ​ധ​ക​മാ​ണ്.

എ​ത്യോ​പ്യ​യി​ൽ 35 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 157 പേ​രു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം. ആ​റു മാ​സ​ത്തി​നി​ടെ ബോ​യിം​ഗ് 737 മാ​ക്സ് ഉ​ൾ​പ്പെ​ടു​ന്ന ര​ണ്ടാ​മ​ത്തെ അ​പ​ക​ട​മാ​യി​രു​ന്നു.

ര​ണ്ടു അ​പ​ക​ട​ങ്ങ​ളും ത​മ്മി​ലു​ള്ള സ​മാ​ന​ത​ക​ൾ പ​ല വി​ദ​ഗ്ധ​രും ചൂ​ണ്ടാ​ക്കാ​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തു സം​ബ​ന്ധി​ച്ച വി​ശ​ദ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷ​മേ വി​മാ​ന​ത്തി​ന്‍റെ ഭാ​വി​യു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​കൂ.

നി​ല​വി​ൽ ഒ​രു സോ​ഫ്റ്റ് വെ​യ​ർ പ​രി​ഷ്ക​ര​ണം വി​മാ​ന​ത്തി​ൽ ന​ട​ത്തി​വ​രു​ക​യാ​ണ്. എ​ത്യോ​പ്യ​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വി​മാ​ന​ത്തി​ന്‍റെ ബ്ലാ​ക്ക് ബോ​ക്സ് പ​രി​ശോ​ധ​ന ഫ്ര​ഞ്ച് വി​ദ​ഗ്ധ​ർ ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ