മാ​ഞ്ച​സ്റ്റ​ർ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​നി​ൽ നോ​ന്പു​കാ​ല ധ്യാ​നം വെ​ള്ളി​യാ​ഴ്ച മു​ത​ൽ
Friday, March 15, 2019 11:00 PM IST
മാ​ഞ്ച​സ്റ്റ​ർ: പ​രി. അ​മ്മ​യു​ടെ വി​മ​ല​ഹൃ​ദ​യ​ത്തി​ൽ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന മാ​ഞ്ച​സ്റ്റ​റി​ലെ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ മി​ഷ​നി​ൽ ബ്ര​ദ​ർ റ്റോ​ബി മ​ണി​മ​ലേ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ർ​ഷി​ക നോ​ന്പു​കാ​ല ധ്യാ​നം മാ​ർ​ച്ച് 15 വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6 മു​ത​ൽ 9 വ​രെ​യും, ശ​നി​യാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ വൈ​കി​ട്ട് 6 വ​രെ​യും, ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30 മു​ത​ൽ വൈ​കി​ട്ട് 6 വ​രെ​യു​മു​ള്ള സ​മ​യ​ങ്ങ​ളി​ൽ സെ​ൻ​റ് എ​ലി​സ​ബ​ത്ത് ദേ​വാ​ല​യ​ത്തി​ൽ ആ​യി​രി​ക്കും ധ്യാ​നം ന​ട​ക്ക​പ്പ​ടു​ക.

കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ധ്യാ​നം മി​സ് മി​ലി രെ​ൻ​ജു & ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​ന്‍റ് ജോ​ണ്‍​സ് സ്കൂ​ളി​ൽ വ​ച്ച് ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ വൈ​കി​ട്ട് 5 വ​രെ​യും 17ന് ​ഞാ​യ​റാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ വൈ​കി​ട്ട് 6 വ​രെ​യും ആ​യി​രി​ക്കും ന​ട​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി കൃ​ത്യ​സ​മ​യ​ത്ത് ത​ന്നെ കു​ട്ടി​ക​ളെ എ​ത്തി​ക്ക​ണ​മെ​ന്ന് മ​താ​പി​താ​ക്ക​ളോ​ട് അ​ഭ്യ​ർ​ഥി​ക്കു​ന്നു.

വ​ലി​യ നോ​ന്പി​ലേ​ക്ക് പ്ര​വേ​ശി​ച്ചി​രി​ക്കു​ന്ന ഈ ​അ​വ​സ​ര​ത്തി​ൽ, ന​മ്മി​ലേ​ക്ക് ത​ന്നെ തി​രി​ഞ്ഞു​നോ​ക്കു​വാ​നും അ​തു​വ​ഴി ന​മ്മു​ടെ ജീ​വി​ത​ത്തെ ദൈ​വ​ഹി​ത​മ​നു​സ​രി​ച്ച് ക്ര​മ​പെ​ടു​ത്തി​കൊ​ണ്ട് ന​മ്മു​ടെ ര​ക്ഷ​ക്കു വേ​ണ്ടി കു​രി​ശി​ൽ മ​രി​ച്ച്, ഉ​ത്ഥാ​നം ചെ​യ്ത ഇ​ശോ​യു​ടെ ഉ​യ​ർ​പ്പ്തി​രു​ന്നാ​ളി​നാ​യി ന​മ്മു​ക്കും ഒ​രു​ങ്ങാം.

ധ്യാ​ന​ത്തോ​ടൊ​പ്പം കു​ന്പ​സാ​രി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ദൈ​വം ന​മു​ക്കാ​യി ഒ​രു​ക്കി​യ ഈ ​ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് ആ​ത്മ​വി​ശു​ദ്ധി പ്രാ​പി​ക്കു​വാ​ൻ എ​ല്ലാ​വ​രേ​യും സ്വാ​ഗ​തം ചെ​യ്യു​ക​യും ക്ഷ​ണി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി വി​കാ​രി ഫാ. ​സ​ജി മ​ല​യി​ൽ പു​ത്ത​ൻ പു​ര​യി​ൽ അ​റി​യി​ച്ചു.

മു​തി​ർ​ന്ന​വ​രു​ടെ ധ്യാ​നം ന​ട​ക്കു​ന്ന ദേ​വാ​ല​യ​ത്തി​ന്‍റെ വി​ലാ​സം:

St. Elizabeth's RC Church,
Lomond Rd, Wythenshawe,
M22 5JD.

കു​ട്ടി​ക​ളു​ടെ ധ്യാ​നം ന​ട​ക്കു​ന്ന സ്കൂ​ളി​ന്‍റെ വി​ലാ​സം:

St. John's Primary School,
Woodhouse Lane,
Wythenshawe, M22 9NW.


റി​പ്പോ​ർ​ട്ട്: ജെ​യ്മോ​ൻ