ജീ​വി​ക്കാ​ൻ ഏ​റ്റ​വും മി​ക​ച്ച ഇ​ട​ങ്ങ​ളി​ൽ മൂ​ന്ന് ജ​ർ​മ​ൻ ന​ഗ​ര​ങ്ങ​ൾ
Friday, March 15, 2019 11:20 PM IST
ബ​ർ​ലി​ൻ: ലോ​ക​ത്ത് ഏ​റ്റ​വും മി​ക​ച്ച ജീ​വി​തം പ്ര​ധാ​നം ചെ​യ്യു​ന്ന സ്ഥ​ല​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലെ ആ​ദ്യ​ത്തെ പ​ത്തി​ൽ മൂ​ന്ന് ജ​ർ​മ​ൻ ന​ഗ​ര​ങ്ങ​ൾ ഇ​ടം പി​ടി​ച്ചു. മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ മ്യൂ​ണി​ക്കാ​ണ് ജ​ർ​മ​നി​യി​ൽ ഏ​റ്റ​വും മു​ന്നി​ൽ. ന്യൂ​സി​ല​ൻ​ഡി​ലെ ഓ​ക്ക്ല​ൻ​ഡും കാ​ന​ഡ​യി​ലെ വാ​ൻ​കോ​വ​റും ഇ​തേ സ്ഥാ​നം പ​ങ്കു​വ​യ്ക്കു​ന്നു.

ഡ്യൂ​സ​ൽ​ഡോ​ർ​ഫും ഫ്രാ​ങ്ക്ഫ​ർ​ട്ടു​മാ​ണ് ആ​ദ്യ പ​ത്തി​ലെ മ​റ്റു ജ​ർ​മ​ൻ ന​ഗ​ര​ങ്ങ​ൾ. വം​ശീ​യ​ത​യ്ക്കു കു​പ്ര​സി​ദ്ധ​മാ​യ ഡ്യൂ​സ​ൽ​ഡോ​ർ​ഫി​ന് പ​ട്ടി​ക​യി​ൽ ആ​റാം സ്ഥാ​ന​മാ​ണ്. യൂ​റോ​പ്പി​ന്‍റെ സാ​ന്പ​ത്തി​ക ത​ല​സ്ഥാ​ന​മാ​യി മാ​റു​ന്ന ഫ്രാ​ങ്ക്ഫ​ർ​ട്ടി​ന് ഏ​ഴാം സ്ഥാ​ന​വും.

കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ നി​ര​ക്ക്, വി​ദ്യാ​ഭ്യാ​സ രം​ഗം, ആ​രോ​ഗ്യ മേ​ഖ​ല, പൊ​തു സേ​വ​ന​ങ്ങ​ൾ, വി​നോ​ദോ​പാ​ധി​ക​ൾ, ഹൗ​സിം​ഗ്, വ്യ​ക്തി സ്വാ​ത​ന്ത്ര്യം തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ട്ടി​ക ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഓ​സ്ട്രി​യ​ൻ ത​ല​സ്ഥാ​ന​മാ​യ വി​യ​ന്ന​യ്ക്കാ​ണ് തു​ട​രെ പ​ത്താം വ​ർ​ഷ​വും ഒ​ന്നാം സ്ഥാ​നം. തൊ​ട്ടു പി​ന്നി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത് സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ സൂ​റി​ച്ച്.

ആ​ഗോ​ള റാ​ങ്കിം​ഗി​ൽ ആ​ദ്യ പ​ത്തി​ലെ ഏ​ഴു സ്ഥാ​ന​ങ്ങ​ളും യൂ​റോ​പ്യ​ൻ ന​ഗ​ര​ങ്ങ​ളാ​ണ് സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ബ​ർ​ലി​ൻ 13, ഹാം​ബ​ർ 19, ന്യൂ​റം​ബ​ർ​ഗ് 23 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു പ്ര​മു​ഖ ജ​ർ​മ​ൻ ന​ഗ​ര​ങ്ങ​ളു​ടെ സ്ഥാ​നം.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ