ലിമെറിക്ക് സെന്‍റ് മേരീസ് സീറോ മലബാർ ചർച്ചിന് പുതിയ പാരിഷ് കൗൺസിൽ
Saturday, March 16, 2019 4:33 PM IST
ലിമെറിക്ക് : ലിമെറിക്ക് സെന്‍റ് മേരീസ് സീറോ മലബാർ ചർച്ചിൽ പുതിയ പാരിഷ് കൗൺസിൽ അംഗങ്ങൾ സ്ഥാനമേറ്റു. മാർച്ച് ഒന്പതിന് വിശുദ്ധ കുർബാന മധ്യേ സീറോ മലബാർ ചർച്ച് ലിമെറിക്ക് ചാപ്ലയിൻ ഫാ.റോബിൻ തോമസിന്‍റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ കൈക്കാരന്മാരായ ബിനോയ് കാച്ചപ്പിള്ളി, സിബി ജോണി, സെക്രട്ടറിയായി ജോബി മാനുവൽ, പിആർഒ ആയി ജോജോ ദേവസി എന്നിവർ ചുമതലയേറ്റു.

സൺ‌ഡേ സ്കൂൾ പ്രധാന അധ്യാപികയായി ലീനാ ഷെയ്‌സിനേയും പാരിഷ് കൗൺസിൽ അംഗങ്ങളായി ജസ്റ്റിൻ ജോസഫ്, ബിനു ജോസഫ്, രാജേഷ് അബ്രഹാം,സോണി സ്കറിയ, ജയ്സൺ ജോൺ, ബിജു തോമസ്, റ്റിഷ അനിൽ, ഓബി ഷിജു, ഷിജി ജയ്സ്, ഷേർലി മോനച്ചൻ, ബെറ്റി ഹെൻസൻ, സിമി ജോസ് എന്നിവരെയും തെരഞ്ഞെടുത്തു.

ദൈവവിശ്വാസത്തിൽ ഊന്നി നിന്നുകൊണ്ട് ലിമെറിക്ക് സീറോ മലബാർ ചർച്ചിന്‍റെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും കൂടുതൽ ജനപങ്കാളിത്തത്തോടെ പ്രവർത്തിക്കാനും പുതിയ കമ്മിറ്റിക്ക് സാധിക്കട്ടെ എന്ന് ഫാ.റോബിൻ തോമസ് ആശംസിച്ചു.

ഈ വർഷത്തെ മതബോധന വിദ്യാർഥികളുടെ കലാമത്സരങ്ങൾ മാർച്ച് 18 നും വിശുദ്ധ വാരത്തിനു മുന്നോടിയായുള്ള ഒരുക്കധ്യാനം ഏപ്രിൽ 11,12,13 തീയതികളിൽ നടത്താനും തുടർന്ന് വിശുദ്ധവാര തിരുക്കർമങ്ങൾ ആചരിക്കുവാനും പാരിഷ് കൗൺസിൽ തീരുമാനിച്ചു. ഫാ.റോബിൻ തോമസിന്‍റെ നേതൃത്വത്തിൽ ഈ വർഷം പുതിയ കർമപരിപാടികൾക്ക് രൂപം കൊടുക്കുകയും ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ മാതാവിന്‍റെ തിരുനാൾ (ഇടവക തിരുനാൾ) ലീമെറിക്കിലെ എല്ലാ മലയാളികളെയും ഉൾക്കൊള്ളിച്ചുകൊണ്ടു ഏപ്രിൽ 27 ന് ആഘോഷിക്കാനും തീരുമാനിച്ചു.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ