കാലാവസ്ഥാ വ്യതിയാനത്തിനെതിരേ ക്ലാസ് കട്ട് ചെയ്ത് കുട്ടികൾ
Saturday, March 16, 2019 9:00 PM IST
സിഡ്നി: കാലാവസ്ഥാ വ്യതിയാനത്തിനെതിരായ ബോധവത്കരണത്തിന്‍റെ ഭാഗമായി ലോകത്താകമാനം ആയിരക്കണക്കിന് സ്കൂൾ വിദ്യാർഥികൾ ഒരു ദിവസത്തേക്ക് ക്ലാസുകൾ ഉപേക്ഷിച്ചു. ഇന്ത്യ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, യുഎസ് തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു.

സ്വീഡിഷ് ടീനേജ് ആക്റ്റിവിസ്റ്റ് ഗ്രെറ്റ തൻബർഗാണ് ഈ പ്രസ്ഥാനത്തിനു പിന്നിൽ. എല്ലാ ആഴ്ചയും സ്വീഡിഷ് പാർലമെന്‍റിനു മുന്നിൽ പ്രക്ഷോഭം നടത്തിവരുകയാണ് വിദ്യാർഥിനിയായ ഗ്രെറ്റ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ