സ്റ്റീവനേജ് 'ജീസസ് മീറ്റിൽ' മാർച്ച് 21 ന്
Tuesday, March 19, 2019 7:58 PM IST
സ്റ്റീവനേജ് (യുകെ): സ്റ്റീവനേജ് സീറോ മലബാർ കത്തോലിക്കരുടെ പ്രാർത്ഥനാ കൂട്ടായ്മയായ 'ജീസസ് മീറ്റ്' മാർച്ച് 21 നു (വ്യാഴം) നടക്കും. പ്രാർത്ഥനാമഞ്ജരിക്കൊപ്പം വിശുദ്ധ കുർബന, ദിവ്യകാരുണ്യ ആരാധന, വിശുദ്ധ യൂദാ തദേവൂസിന്‍റെ നൊവേന എന്നിവയും ജീസസ് മീറ്റിന്‍റെ ഭാഗമായിരിക്കും.

വിൻസൻഷ്യൻ സഭാംഗവും പ്രശസ്ത ധ്യാന ഗുരുവുമായ ഫാ.പോൾ പാറേക്കാട്ടിൽ വിസി തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിക്കും.

എല്ലാ വ്യാഴാഴ്ചകളിലും വൈകുന്നേരം 5ന് ജപമാല സമർപ്പണത്തോടെ ആരംഭിച്ച് കരുണക്കൊന്തയോടെ സമാപിക്കുന്ന ശുശ്രുഷകൾ സ്റ്റീവനേജ് സെന്‍റ് ജോസഫ്സ് ദേവാലയത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. വലിയ നോമ്പുകാലത്ത് കൂടുതലായ ആല്മീയ സമ്പന്നത കൈവരിക്കുന്നതിനുള്ള അവസരമാണ് 'ജീസസ് മീറ്റ്‌' പ്രദാനം ചെയ്യുക.

ദിവ്യകാരുണ്യ സമക്ഷം വ്യക്തിപരമായ അർച്ചനകൾ അർപ്പിച്ചു അനുഗ്രഹങ്ങൾ പ്രാപിക്കുന്നത്തിനും വിശുദ്ധ കുർബാനയിലൂടെ നിത്യ ജീവന്‍റെ കൃപാവരങ്ങൾ ആർജിക്കുന്നതിനും അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹായുടെ മാധ്യസ്ഥം യാചിക്കുവാനും ഏറെ അനുഗ്രഹദായകമാവുന്ന തിരുക്കർമങ്ങളിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നു.

വിവരങ്ങൾക്ക്: പ്രിൻസൺ പാലാട്ടി: 07429053226; ബെന്നി ജോസഫ്: 07897308096.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ