കേംബ്രിഡ്ജിൽ ത്രിദിന നോമ്പുകാല ധ്യാനം 22,23,24 തീയതികളിൽ
Tuesday, March 19, 2019 8:20 PM IST
കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ വിവിധ മിഷൻ സെന്‍ററുകൾ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന വാർഷിക ധ്യാനങ്ങളുടെ ഭാഗമായി ഔർ ലേഡി ഓഫ് വാൽസിംഗം കേംബ്രിഡ്ജ് സീറോ മലബാർ കത്തോലിക്കാ മിഷനിൽ ത്രിദിന ധ്യാനം നടത്തുന്നു. മാർച്ച് 22, 23, 24 ( വെള്ളി,ശനി,ഞായർ) തീയതികളിൽ കേംബ്രിഡ്ജ് സെന്‍റ് ഫിലിപ്പ് ഹൊവാർഡ്‌ കത്തോലിക്കാ ദേവാലയത്തിലാണ് ധ്യാനം.

വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 4 വരെയും ഞായർ ഉച്ചകഴിഞ്ഞ് 2 മുതൽ രാത്രി ഒന്പതു വരെയുമാണ് ധ്യാനം. പ്രശസ്ത ധ്യാന ഗുരുവും പുതുപ്പാടി ധ്യാന കേന്ദ്രത്തിന്‍റെ ആദ്യകാല ഡയറക്ടറും ഇപ്പോൾ അങ്കമാലി വിൻസൻഷ്യൽ കോൺഗ്രിഗേഷൻ പ്രോവിൻഷ്യാൾ കൗൺസിലറുമായ ഫാ.പോൾ പാറേക്കാട്ടിൽ വിസിയാണ് കേംബ്രിഡ്ജിൽ തിരുവചന ശുശ്രൂഷ നയിക്കുന്നത്.

തിരുവചന ശുശ്രൂഷകളിൽ പങ്കുചേർന്നു മാനസാന്തരത്തിനും അതിലൂടെ ആത്മീയും ഭൗതീകവും ശാരീരികവുമായ അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനും വലിയ നോമ്പിന്‍റെ ചൈതന്യത്തിൽ ഉദ്ധിതനായ ക്രിസ്തുവിലൂടെ വ്യക്തിപരമായും കുടുംബപരമായും ദൈവ കൃപകൾ ആർജിക്കുവാനും അനുഗ്രഹീതമാകുന്ന ഈ സുവർണവസരം വിനിയോഗിക്കുവാൻ ഏവരേയും പ്രീസ്റ്റ് ഇൻ ചാർജ് ഫാ.ഫിലിപ്പ് പന്തമാക്കൽ സ്വാഗതം ചെയ്തു.

കേംബ്രിഡ്ജ് മിഷന്‍റെ പരിധിയിൽ വരുന്ന പാപ് വർത്ത്,ഹണ്ടിംഗ്ടൺ, ഹാവർഹിൽ, കേംബ്രിഡ്ജ് തുടങ്ങിയ പ്രദേശങ്ങളിലുള്ള വിശ്വാസി സമൂഹമാണ് മുഖ്യമായും കേംബ്രിഡ്ജിലെ ത്രിദിന ധ്യാനത്തിൽ പങ്കു ചേരുക.

വിവരങ്ങൾക്ക്: ഫാ. ഫിലിഫ് പന്തമാക്കൽ: 07713139350

പള്ളിയുടെ വിലാസം: St. Philip Howard Catholic Church, 33 Walpole Road, CB1 3TH