ബുർഖ നിരോധന നിർദേശം നിരാകരിച്ചു; മുഖാവരണങ്ങൾക്കെതിരേ സ്വിസ് സർക്കാർ നിയമം കൊണ്ടുവരും
Tuesday, March 19, 2019 10:06 PM IST
ജനീവ: രാജ്യവ്യാപകമായി ബുർഖ നിരോധനം നടപ്പാക്കാനുള്ള നിർദേശം സ്വിറ്റ്സർലൻഡ് സർക്കാർ നിരാകരിച്ചു. എന്നാൽ, മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രധാരണം നടത്തുന്നവർ സർക്കാർ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന പക്ഷം മുഖാവരണം നീക്കിക്കാണിക്കാൻ നിർബന്ധിതമാക്കുന്ന തരത്തിൽ നിയമ നിർമാണം നടത്തുന്നത് പരിഗണനയിൽ.

കുടിയേറ്റം, കസ്റ്റംസ്, സാമൂഹ്യ സുരക്ഷ, എർപോർട്ട് വകുപ്പുകളിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും മുഖാവരണം നീക്കാൻ തയാറാകാത്തവർ പിഴയൊടുക്കാൻ ബാധ്യസ്ഥരായിരിക്കും.

ബുർഖയെക്കുറിച്ചോ നിഖാബിനെക്കുറിച്ചോ നിയമത്തിൽ എടുത്തു പറയാൻ ഉദ്ദേശിക്കുന്നില്ല. മുഖാവരണം എന്ന രീതിയിൽ മാത്രമായിരിക്കും പരാമർശം. സ്വിസ് പാർലമെന്‍റിന്‍റെ അംഗീകാരത്തോടെ മാത്രമേ നിയമം നടപ്പാക്കാൻ സാധിക്കൂ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ