മെൽബൺ ക്നാനായ കാത്തലിക് കോൺഗ്രസ് ത്രിദിന ക്യാമ്പ് വൻ വിജയം
Wednesday, March 20, 2019 7:10 PM IST
മെൽബൺ: ക്നാനായ കത്തോലിക്കാ വിശ്വാസികളുടെ കൂട്ടായ്മയായ മെൽബൺ ക്നാനായ കാത്തലിക് കോൺഗ്രസിന്‍റെ ആഭിമുഖ്യത്തിൽ മാർച്ച് 15, 16, 17 തീയതികളിൽ അലക്സാണ്ടറായിൽ സംഘടിപ്പിച്ച ത്രിദിന വാർഷിക ക്യാമ്പ് വൻ വിജയം.

സെന്‍റ് മേരീസ് ക്നാനായ കാത്തലിക് മിഷൻ ചാപ്ലിൻ ഫാ. പ്രിൻസ് തൈപുരയിടത്തിൽ, മുൻ ചാപ്ലിൻമാരായ ഫാ. തോമസ് കുമ്പുക്കൽ, ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി എന്നിവർ പങ്കെടുത്ത ക്യാമ്പിൽ MKCC യുടെ മുൻ ചാപ്ലിനായിരുന്ന ഫാ.സ്റ്റീഫൻ കണ്ടാരപ്പള്ളിക്ക് യാത്രയയപ്പും പുതിയ ചാപ്ലിനായി ചാർജെടുത്ത ഫാ. പ്രിൻസിന് സ്വീകരണവും നൽകി.

വിവിധ പരിപാടികളാണ് സംഘാടകർ ക്യാമ്പിൽ ഒരുക്കിയിരുന്നത്. വിശുദ്ധ കുർബാന, ജപമാല എന്നിവയോടൊപ്പം തന്നെ ആകർഷകമായ കായികമത്സരങ്ങളും കുട്ടികളുടെ വിനോദ ഇനങ്ങളായ കനോയിംഗ്, ലീപ് ഓഫ് ഫെയ്ത്, ഫ്ലയിങ് ഫോക്സ്, ജൈന്‍റ് സ്വിംഗ്, ജംപിംഗ് കാസിൽ തുടങ്ങിയ വിവിധതരം വിനോദങ്ങളും കാന്പിന്‍റെ മുഖ്യാകർഷണങ്ങളായിരുന്നു. യുവജനങ്ങൾ സംഘടിപ്പിച്ച പാർട്ടി ഗെയിംസ് ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.

പ്രസിഡന്‍റ് സോളമൻ പാലക്കാട്ട്, സെക്രട്ടറി ഷിനു ജോൺ, വൈസ് പ്രസിഡന്‍റ് ജിജോ മാറികവീട്ടിൽ, ജോയിന്‍റ് സെക്രട്ടറി ജേക്കബ് മാനുവൽ, ട്രഷറർ സിജോ മൈക്കുഴിയിൽ, ഉപദേശകരായ സജി ഇല്ലിപ്പറമ്പിൽ ജോ മുരിയാന്മ്യാലിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.