ലെസ്റ്റർ സീറോ മലബാർ വിമെൻസ് ഫോറം വാർഷികം മാർച്ച് 30 ന്
Wednesday, March 20, 2019 7:21 PM IST
ലെസ്റ്റർ (യുകെ): സീറോ മലബാർ വിമെൻസ് ഫോറം വാർഷികം മാർച്ച് 30 ന് (ശനി) മദർ ഓഫ് ഗോഡ് ചർച്ച് ഹാളിൽ നടക്കും. ഉച്ചകഴിഞ്ഞു രണ്ടിന് ക്വിസ് മത്സരത്തോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ വിമെൻസ് ഫോറം യൂണിറ്റ് ഡയറക്ടർ ഫാ. ജോർജ് തോമസ് ചേലയ്ക്കൽ അധ്യക്ഷത വഹിക്കും. രൂപത,റീജിയണൽ എക്സിക്യൂട്ടീവ്സുകൾ ചടങ്ങിൽ പങ്കെടുക്കും. യൂണിറ്റ് അംഗങ്ങളുടെ കലാപരിപാടികൾക്ക് യൂണിറ്റ് ട്രഷറർ റെജി പോൾജി നേതൃത്വം നൽകും. വിജ്ഞാനപ്രദമായ സെമിനാർ പരിപാടിയുടെ ഭാഗമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിൽ 2018 ഫെബ്രുവരിയിൽ മാർ ജോസഫ് സ്ലാന്പിക്കലിന്‍റെ നേതൃത്വത്തിൽ രൂപീകൃതമായ സംഘടനയാണ് ലെസ്റ്റർ സീറോ മലബാർ വിമെൻസ് ഫോറം.