സീറോ മലങ്കര കത്തോലിക്കാ സഭക്ക് നോർത്താംപ്ടണിൽ പുതിയ മിഷൻ
Wednesday, March 20, 2019 7:46 PM IST
ലണ്ടൻ: നോർത്താംപ്ടൺ കേന്ദ്രമായി സീറോ മലങ്കര കത്തോലിക്കാ സഭ പുതിയ മിഷൻ ആരംഭിച്ചു. നിത്യസഹായ മാതാവിന്‍റെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന പുതിയ മിഷൻ കേന്ദ്രം സഭയുടെ യുകെയിലെ പതിനാറാമത്തെ മിഷൻ സെന്‍ററാണ്. പുതിയ മിഷൻ കേന്ദ്രത്തിന്‍റെ ആരംഭിച്ച കുറിച്ചുകൊണ്ടു നടന്ന വിശുദ്ധ കുർബാനക്ക് സഭയുടെ യുകെ കോഓർഡിനേറ്റർ ഫാ. തോമസ് മടുക്കംമൂട്ടിൽ കാർമികത്വം വഹിച്ചു.

സഭയുടെ തലവനും മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയുടെയും അപ്പസ്തോലിക് വിസിറ്റേറ്റർ മാർ തിയഡോഷ്യസ് മെത്രാപ്പോലീത്തായുടെയും അനുമതിയോടെ തുടക്കം കുറിച്ചിരിക്കുന്ന പുതിയ മിഷനിൽ നോർത്താംപ്ടണിലേയും സമീപ പ്രദേശങ്ങളിലേയും മലങ്കര കത്തോലിക്കാ വിശ്വാസികളാണുള്ളത്.

എല്ലാ മാസവും നാലാമത്തെ ഞായറാഴ്ചകളിൽ ഉച്ചകഴിഞ്ഞ് 3.30 നാണ് ഇവിടെ വിശുദ്ധകുർബാനയും മറ്റു പ്രാർഥന ശുശ്രൂഷകളും ക്രമീകരിച്ചിരിക്കുന്നത്. നോർത്താംപ്ടണിലെ എൽവിസ് വേയിലുള്ള നിത്യസഹായ മാതാ ദേവാലയത്തിലാണ് തിരുക്കർമങ്ങൾ നടക്കുക. പുതിയ മിഷൻ കേന്ദ്രത്തിന്‍റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ജോൺസൺ, മോനി എന്നിവരെ തെരഞ്ഞെടുത്തു.

വിവരങ്ങൾക്ക്: ജോൺസൺ 07846813781, മോനി 07701310736.

വിലാസം: Our Lady of perpetual Church, El wes way, Northampton, NN3 9EA.