ഹംഗേറിയൻ പ്രധാനമന്ത്രിയുടെ പാർട്ടിക്ക് യൂറോപ്യൻ പീപ്പിൾസ് പാർട്ടി വോട്ടവകാശം നിഷേധിച്ചു
Thursday, March 21, 2019 9:55 PM IST
ബുഡാപെസ്റ്റ്: ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബന്‍റെ പാർട്ടിയായ ഫിഡെസിന് യൂറോപ്യൻ പാർലമെന്‍റിലെ ഏറ്റവും വലിയ ഗ്രൂപ്പായ യൂറോപ്യൻ പീപ്പിൾസ് പാർട്ടി വോട്ടവകാശം നിഷേധിച്ചു. ഹംഗേറിയൻ സർക്കാർ നിരന്തരം അഭയാർഥി വിഷയത്തിൽ യൂറോപ്യൻ യൂണിയൻ നയങ്ങൾ ലംഘിച്ചു വരുന്ന പശ്ചാത്തലത്തിലാണ് കടുത്ത നടപടി.

വോട്ടവകാശം നിഷേധിച്ചാൽ ഗ്രൂപ്പിൽ നിന്നു പുറത്തു പോകുമെന്ന് ഫിഡെസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അതുണ്ടായില്ല. സസ്പെൻഷൻ ഉത്തരവിലുള്ള വാക്കുകൾ അസ്വീകാര്യമായിരുന്നെങ്കിൽ താൻ പാർട്ടിയെ ഗ്രൂപ്പിൽ നിന്നു പിൻവലിക്കുമായിരുന്നു എന്നാണ് ഓർബന്‍റെ പ്രതികരണം.

പൂർണമായ പുറത്താക്കലിന് ഒരുപടി മാത്രം താഴെ നിൽക്കുന്ന നടപടിയാണ് ഈ സസ്പെൻഷൻ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ