ഡോ. മാത്യു മണിമലയെ ആദരിക്കുന്നു
Thursday, March 21, 2019 10:49 PM IST
ബംഗളൂരു: ബാംഗളൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ മാനേജ്മെന്‍റ് വിദഗ്ധനും ബംഗളൂരു എക്സ്ഐഎംഇ ഇൻസ്റ്റിറ്റ്യൂഷന്‍റെ ഡയറക്ടറും ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്‍റ് പ്രഫസറുമായിരുന്ന ഡോ. മാത്യു മണിമലയെ ആദരിക്കുന്നു. ഈമാസം 24ന് ക്രൈസ്റ്റ് യൂണിവേഴ്സിറ്റിക്കു സമീപമുള്ള മെക്കാഫ് റസ്റ്ററന്‍റിൽ നടക്കുന്ന അനുമോദനയോഗം ഫ്രാൻസിസ് ആന്‍റണി ഐടിഎസ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്‍റ് ടി.എ. കലിസ്റ്റസ് അധ്യക്ഷത വഹിക്കും. ഫാ. സജി കളപ്പുരയ്ക്കൽ, ഡോ. മാത്യു മാമ്പ്ര, പ്രഫ. കെ.ജെ. ജോസഫ്, ജോഷി ഈപ്പൻ എന്നിവർ പ്രസംഗിക്കും. ഡോ. മാത്യു മണിമല, ഡോ. വിജയ, അജിത് ചക്രവർത്തി എന്നിവർ രചിച്ച കേസസ് ഇൻ ഓർഗനൈസേഷണൽ ബിഹേവിയർ എന്ന പുസ്തകത്തിന്‍റെ പ്രകാശനവും ചടങ്ങിൽ നടക്കുമെന്ന് സെക്രട്ടറി സി.ഡി. ഗബ്രിയേൽ അറിയിച്ചു.