കേരളസമാജം കെആര്‍ പുരം സോൺ ലോക വൃക്കദിനാചരണം നടത്തി
Thursday, March 21, 2019 10:52 PM IST
ബംഗളൂരു: കേരളസമാജം കെആര്‍ പുരം സോണിന്‍റെ നേതൃത്വത്തില്‍ കെആര്‍ പുരം ശ്രീലക്ഷ്മി സ്പെഷലിസ്റ്റ് ആശുപത്രിയുമായി സഹകരിച്ചുകൊണ്ട് ലോക വൃക്കദിനാചരണം സംഘടിപ്പിച്ചു. സകല മിഷന്‍ ഡയറക്ടര്‍ കെ.മത്തായി കെഎഎസ് ഉദ്ഘാടനം ചെയ്തു. കേരളസമാജം കെആര്‍ പുരം സോണ്‍ ചെയര്‍മാന്‍ എം. ഹനീഫ് അധ്യക്ഷത വഹിച്ചു. മുന്‍ എന്‍എല്‍എ ഐവാന്‍ നിഗ്‌ലി, കേരളസമാജം ജനറല്‍സെക്രട്ടറി റജികുമാര്‍, സോണ്‍ രക്ഷാധികാരി പി. ദിവാകരന്‍, ശ്രീലക്ഷ്മി ആശുപത്രി ചെയര്‍മാന്‍ ഡോ. സാംബശിവ, സമാജം കെആര്‍ പുരം സോണ്‍ ഭാരവാഹികളായ ഷിബു, വിനു, ഷാഹിന്‍, വിനീത് തുടങ്ങിയവര്‍ പങ്കെടുത്തു. ദിനാചരണത്തിന്‍റെ ഭാഗമായി വൃക്കരോഗങ്ങള്‍ തടയുന്നതിനുള്ള ബോധവത്കരണ ക്ലാസും പ്രചാരണത്തിനായി വാക്കത്തണും സംഘടിപ്പിച്ചു.