അയർലൻഡിൽ "എവൈക്ക് ' യൂറോപ്പ്‌ കാത്തലിക് റെസിഡൻഷ്യൽ കോൺഫറൻസ് ജൂലൈ 19 മുതൽ 21 വരെ
Friday, March 22, 2019 6:56 PM IST
ഡബ്ലിൻ : പ്രശസ്ത വചന പ്രഘോഷകരായ ഫാ.സേവ്യർ ഖാൻ വട്ടായിൽ, ഫാ.സോജി ഓലിക്കൽ എന്നിവർ നയിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ "എവൈക്ക് യൂറോപ്പ്‌ കാത്തലിക് റെസിഡൻഷ്യൽ കോൺഫറൻസ് ജൂലൈ 19 (വെള്ളി) മുതൽ 21 (ഞായർ) വരെ അയർലൻഡിൽ നടക്കും.

"അവൻ പരിശുദ്ധാത്മാവിനാലും അഗ്നിയാലും നിങ്ങളെ സ്നാനപ്പെടുത്തും " (മത്തായി 3:11) എന്ന വചനം മാംസം ധരിക്കുമാറ് പ്രകടമായ ദൈവിക അടയാളങ്ങളിലൂടെ അനേകരെ ക്രിസ്തീയതയിലേക്കും യഥാർഥ ദൈവിക ജീവിതത്തിലേക്കും നയിച്ചുകൊണ്ടിരിക്കുന്ന

അഭിഷേകാഗ്നി , സെഹിയോൻ മിനിസ്ട്രി കൂട്ടായ്മയുടെ സൗജന്യ പ്രസിദ്ധീകരണം കിംഗ്ഡം റവലേറ്റർ മാഗസിന്‍റെ പേട്രൺ ബിഷപ് അൽഫോൻസ് കുള്ളിനൻ ശുശ്രൂഷകളിൽ പങ്കെടുക്കും.
ഫാ. ഷൈജു നടുവത്താനിയിൽ, അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് ഇന്‍റർനാഷണൽ കോ ഓർഡിനേറ്റർ ബ്രദർ ഷിബു കുര്യൻ എന്നിവരുടെ നേതൃത്വത്തിൽ ധ്യാനത്തിനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു.

യേശുനാമത്തിൽ ദൈവ മഹത്വത്തിനായി ലോകമെമ്പാടും ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വട്ടായിലച്ചനും സോജിയച്ചനും നയിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ ഇംഗ്ലീഷിൽ നടത്തപ്പെടുന്ന മൂന്നു ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു.

അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ താഴെ കാണുന്ന ഫോൺ നമ്പറുകളിൽ നേരിട്ട് സീറ്റുകൾ ബുക്ക്ചെയ്യാവുന്നതാണ്. പെഗി 00353871236639, സോഫി 00353877747226.
[email protected]

വിലാസം: MAYNOOTH CAMPUS CONFERENCE & ACCOMMODATION.
MAYNOOTH, CO. KILDARE, IRELAND W23 TW77.

വിവരങ്ങൾക്ക് : സിമി (ജർമനി) 00491771804920, ജിജോ (നെതർലൻഡ്‌സ്‌) 0031631639970,
ജോർജ് (സ്വിറ്റ്‌സർലൻഡ്) 0041789095085, ലൂസിയ (സ്ലോവാക്യ) 00421902327216, ശരത് (പോളണ്ട്) 0048579181271, തോമസ് (നോർത്തേൺ അയർലൻഡ് ) 00447967620435, ജേക്കബ് (യുകെ) 0447960149670.

റിപ്പോർട്ട്: ബാബു ജോസഫ്