ഇന്ത്യയുടെ "ചുഡീസ്’ ഇനി ഓക്സ്ഫോഡ് ഡിക്ഷനറിയിൽ
Friday, March 22, 2019 9:24 PM IST
ലണ്ടൻ: ഒരു ഇന്ത്യൻ വാക്കുകൂടി ഓക്സ്ഫോഡ് നിഘണ്ടുവിൽ ഇടംപിടിച്ചു. സ്ത്രീകളുടെ വസ്ത്രമായ "ചുഡീസ്’ എന്ന ഹിന്ദി പദമാണ് ചേർത്തത്. 650ഓളം പുതിയ പദങ്ങളും ശൈലികളും പുതിയതായി നിഘണ്ടുവിൽ ചേർത്തിട്ടുണ്ട്.

ഇന്ത്യൻ ഭാഷകളിൽ നിന്ന് 2000ഓളം പദങ്ങൾ ഇംഗ്ലീഷ് ഭാഷയിലെത്തിയതായി 1886ൽ പ്രസിദ്ധീകരിച്ച "ഹോബ്സ്ണ്‍-ജോബ്സണ്‍’ എന്ന നിഘണ്ടുവിൽ പരാമർശിക്കുന്നു. ലൂട്ട്, അവതാർ, ചട്നി, കോട്ട്, ഗുരു, പണ്ഡിറ്റ്, കാക്കി, ജംഗ്ൾ, പൈജാമ, പഞ്ച്, മഹാരാജ് എന്നിവയെല്ലാം ഇംഗ്ലീഷുകാർ ഉപയോഗിക്കുന്ന ഇന്ത്യൻ പദങ്ങളാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ