ഡച്ച് തെരഞ്ഞെടുപ്പിൽ വലതുപക്ഷത്തിന് മുന്നേറ്റം
Friday, March 22, 2019 9:28 PM IST
ആംസ്റ്റർഡാം: നെതർലൻഡ്സിലെ പ്രവിശ്യ തെരഞ്ഞെടുപ്പിൽ ഡച്ച് പോപ്പുലിസ്റ്റ് പാർട്ടിക്ക് ജയം. രാജ്യത്ത് തീവ്രവലതുപക്ഷ രാഷ്ട്രീയം ശക്തിപ്പെടുന്നതിന്‍റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

മുപ്പത്താറുകാരനായ തിയറി ബൂഡറ്റ് നയിക്കുന്ന ഫോറം ഫോർ ഡെമോക്രസി പാർട്ടി മുന്നിലെത്തിയതോടെ സെനറ്റിൽ പ്രധാനമന്ത്രി മാർക് റുട്ടെയുടെ സെന്‍ററർ റൈറ്റ് സഖ്യകക്ഷിക്ക് ഭൂരിപക്ഷം നഷ്ടമായി. ഇതോടെ സെനറ്റിൽ നിയമങ്ങൾ പാസാക്കുന്നതിന് പ്രധാനമന്ത്രി മറ്റുകക്ഷികളുടെ പിന്തുണ തേടേണ്ട സ്ഥിതിയിലായി.

2016ൽ രണ്ടു സീറ്റുകൾ നേടിയാണ് ഫോറം ഫോർ ഡെമോക്രസി പാർലമെന്‍റിൽ അരങ്ങേറ്റം കുറിച്ചത്. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ പോലെ കുടിയേറ്റത്തെ എതിർക്കുന്ന വ്യക്തിയാണ് ബൂഡറ്റ്. ട്രംപിന്‍റെ അമേരിക്ക ഫസ്റ്റ് എന്ന നയം പോലെ ഡച്ച് ഫസ്റ്റ് എന്നാണ് ബൂഡറ്റിന്‍റേയും മുദ്രാവാക്യം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ