മാഞ്ചസ്റ്റർ സെന്‍റ് മേരീസ് മലങ്കര കാത്തലിക് മിഷനിൽ ഏകദിന നോമ്പുകാല ധ്യാനം മാർച്ച് 24 ന്
Saturday, March 23, 2019 4:46 PM IST
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ സെന്‍റ് മേരീസ് മലങ്കര കാത്തലിക് മിഷന്‍റെ ആഭിമുഖ്യത്തിൽ ഏകദിന നോമ്പുകാല ധ്യാനം മാർച്ച് 24 ന് (ഞായർ) നടക്കും. രാവിലെ 10.30 മുതൽ വൈകുന്നേരം 5.30 വരെ നോർത്തെൻഡൻ സെന്‍റ് ഹിൽഡാ ദേവാലയത്തിലാണ് ധ്യാനം.

ബ്രദർ ഷിബു കുര്യൻ (സെഹിയോൻ യു കെ) ധ്യാനത്തിന് നേതൃത്വം നൽകും. വചന ശുശ്രൂഷയും കുമ്പസാരവും ആരാധനയും വിശുദ്ധ കുർബാനയും ധ്യാനത്തിന്‍റെ ഭാഗമായിരിക്കും. കുട്ടികൾക്ക് പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.

വിലാസം: St. Hildas RC Church, 66 Kenworthy Lane,Northenden,M22 4EF.

റിപ്പോർട്ട്:അലക്സ് വർഗീസ്