നാല്പതാം വെള്ളിയാഴ്ച ബ്രേഹെഡിലേയ്ക്ക് കുരിശിന്റെ വഴി നടത്തുന്നു
Sunday, March 24, 2019 2:44 PM IST
ഡബ്ലിന്‍: സീറോ മലബാര്‍ സഭ വലിയ നോമ്പിലെ നാല്പതാം വെള്ളിയാഴ്ച ബ്രേഹെഡിലേയ്ക്ക് കുരിശിന്റെ വഴി നടത്തുന്നു. ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ എല്ലാ വിശുദ്ധ കുര്‍ബാന സെന്ററുകളും സംയുക്തമായി നടത്തുന്ന കുരിശിന്റെ വഴി ഏപ്രില്‍ 12-നു വെള്ളിയാഴ്ച വൈകിട്ട് നാലിനു ബ്രേ ഹെഡ് കാര്‍പാര്‍ക്കില്‍നിന്ന് ആരംഭിക്കും. കുരിശിന്റെ വഴിക്ക് മുമ്പായി ഉച്ചകഴിഞ്ഞ് 2:30 നു ബ്രേ സെന്റ് ഫെര്‍ഗാള്‍സ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. വിശുദ്ധ കുര്‍ബാനയിലും ക്രിസ്തുവിന്റെ പീഠാനുഭവം ധ്യാനിച്ച് ബ്രേഹെഡ് മലമുകളിലെ കുരിശിന്‍ചുവട്ടിലേയ്ക്ക് നടക്കുന്ന കുര്‍ശിന്റെ വഴി പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സഭാധികാരികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ ജോസഫ്