തൃശൂര്‍ ജില്ലക്കാരുടെ ഒത്തുകൂടല്‍ പൂരം ജൂലൈ ആറിനു ഓക്‌സ്‌ഫോര്‍ഡില്‍
Monday, March 25, 2019 12:06 PM IST
ഓക്‌സ്‌ഫോര്‍ഡ്: കേരളത്തിലെ പൂരങ്ങളുടെ പൂരമായ തൃശൂര്‍പൂരം ബ്രിട്ടനിലും ആഘോഷിക്കാനായി പൂരത്തിന്റെ നാട്ടുകാരായ തൃശൂര്‍ ജില്ലക്കാര്‍ ജൂലൈ ആറിനു ശനിയാഴ്ച വിശ്വപ്രസിദ്ധമായ ഓക്‌സ്‌ഫോര്‍ഡിലെ നോര്‍ത്ത്‌വേ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഹാളില്‍ മറ്റൊരു പൂരത്തിനായി ഒത്തുകൂടുന്നു.

ബ്രിട്ടനിലെ തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആറാമതു ജില്ലാകുടുംബസംഗമം വൈവിദ്ധ്യവും വര്‍ണാഭവുമാക്കിത്തീര്‍ക്കുന്നതിനുവേണ്ടി സംഘാടകര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ജില്ലാ കുടുംബസംഗമത്തിനോടനുബന്ധിച്ച് കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ താല്പര്യം ഉള്ളവര്‍ ജൂണ്‍മാസം 20-ാം തീയതിക്ക് മുമ്പ് സംഘാടകരുടെ പക്കല്‍ പേരുകള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 07825597760, 07727253424.ഹാളിന്റെ വിലാസം: Northway Evangelical Church, Sutton Road, Oxford, OX3 9RB

റിപ്പോര്‍ട്ട്: മോഹന്‍ദാസ് കുന്നന്‍ചേരി