അൻസിയുടെ മൃതദേഹം സംസ്കരിച്ചു
Monday, March 25, 2019 4:01 PM IST
നെ​ടു​മ്പാ​ശേ​രി: ന്യൂ​സി​ലാ​ൻ​ഡി​ലെ മ​സ്ജി​ദി​ൽ ഭീ​ക​ര​രു​ടെ വെ​ടി​വ​യ്പ്പി​ൽ കൊ​ല്ല​പ്പെ​ട്ട കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​നി അ​ൻ​സി അ​ലി ബാ​വ (25) യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സംസ്കരിച്ചു. കൊ​ടു​ങ്ങ​ല്ലൂ​ർ ചേ​ര​മാ​ൻ ജു​മാ മ​സ്ജി​ദി​ലായിരുന്നു സംസ്കാരം.

ഇ​ന്ന് പു​ല​ർ​ച്ചെ 3.15 ഓ​ടെ​യാ​ണ് മൃ​ത​ദേ​ഹം നെ​ടു​മ്പ​ശേ​രി​യി​ൽ എ​ത്തി​ച്ച​ത്. ന്യൂ​സി​ലാ​ൻ​ഡി​ലെ ക്രൈ​സ്റ്റ്ച​ർ​ച്ചി​ൽ നി​ന്നും ദു​ബാ​യ് വ​ഴി എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ലാ​ണ് മൃ​ത​ദേ​ഹം നാട്ടിലെത്തിച്ചത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട ആ​ർ​ഡി​ഒ കാ​ർ​ത്യാ​യ​നി ദേ​വി, എം​എ​ൽ​എ​മാ​രാ​യ അ​ൻ​വ​ർ സാ​ദ​ത്ത്, ഹൈ​ബി ഈ​ഡ​ൻ, വി.​കെ.​ഇ​ബ്രാ​ഹിം കു​ഞ്ഞ്, റോ​ജി എം. ​ജോ​ൺ, യുഡിഎഫ് കൺവീനർ ബെ​ന്നി ബ​ഹ​നാ​ൻ എ​ന്നി​വ​രും ബന്ധുക്കളും ചേ​ർ​ന്ന് മൃ​ത​ദേ​ഹം ഏ​റ്റുവാ​ങ്ങി. തു​ട​ർ​ന്ന് നോ​ർ​ക്ക​യു​ടെ ആം​ബു​ല​ൻ​സി​ൽ കൊ​ടു​ങ്ങ​ല്ലൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

മാർച്ച് 15ന് ക്രൈ​സ്റ്റ്ച​ർ​ച്ച് ഡീ​ൻ​സ് അ​വ​ന്യു​വി​ലെ അ​ൽ നൂ​ർ മ​സ്ജിദിലുണ്ടായ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ലാ​ണ് അ​ൻ​സി കൊ​ല്ല​പ്പെ​ട്ട​ത്. കൊ​ച്ചി മാ​ട​വ​ന തി​രു​വ​ള്ളൂ​ർ പൊ​ന്നാ​ത്ത് അ​ബ്ദു​ൾ നാ​സ​റി​ന്‍റെ ഭാ​ര്യ​യാ​യ അ​ൽ​സി ഭ​ർ​ത്താ​വി​നോ​ടൊ​പ്പം മ​സ്ജി​ദി​ൽ വെ​ള്ളി​യാ​ഴ്ച പ്രാ​ർ​ഥ​ന​ക്കെ​ത്തി​യ​പ്പോ​ഴാ​യിരുന്നു ഭീകരാക്രമണം. ഭ​ർ​ത്താ​വ് ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

ന്യൂ​സി​ലാ​ൻ​ഡി​ലെ ലി​ൻ​കോ​ൺ സ​ർ​വക​ലാ​ശാ​ല​യി​ൽ അ​ഗ്രി ബി​സി​ന​സ് മാ​നേ​ജ്മെ​ന്‍റ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു അ​ൻ​സി. ഭർത്താവ് സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ജീ​വ​ന​ക്കാ​ര​നാ​ണ്. ഒ​രു വ​ർ​ഷം മു​ൻ​പാ​ണ് ഇ​രു​വ​രും ന്യൂ​സി​ലാ​ൻ​ഡി​ലെ​ത്തി​യ​ത്. വെ​ടി​വ​യ്പ്പി​ൽ 50 ലേ​റെ പേ​രാ​ണ് കൊല്ലപ്പെട്ടത്. ഇ​തി​ൽ അ​ൻ​സി ഉ​ൾ​പ്പെ​ടെ അ​ഞ്ച് ഇ​ന്ത്യ​ക്കാ​രും ഉ​ൾ​പ്പെ​ടു​ന്നു.

ര​ണ്ട് പ​ള്ളി​ക​ളി​ലാ​യി ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് പു​രു​ഷ​ൻ​മാ​രും ഒ​രു വ​നി​ത​യും ഉ​ൾ​പ്പെ​ടെ നാ​ല് പേ​രെ ന്യൂ​സി​ലാ​ൻ‌​ഡ് പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. പ​ട്ടാ​ള വേഷം ധ​രി​ച്ച് അ​ൽ നൂ​ർ പ​ള്ളി​യി​ലേ​ക്ക് സ്വ​യം കാ​റോ​ടി​ച്ചെ​ത്തി​യ ബ്ര​ന്‍റൺ ട​റ​ന്‍റ് എ​ന്ന അ​ക്ര​മി പ​ള്ളി​യു​ടെ മു​ൻ വാ​തി​ലി​ൽ എ​ത്തി കൈ​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് തോ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് ക​ണ്ണി​ൽ ക​ണ്ട​വ​രെ​യെ​ല്ലാം വെ​ടിവ​യ്ക്കു​ക​യാ​യി​രു​ന്നു.

അ​ൻ​സി​യു​ടെ മൃ​ത​ദേ​ഹം കൊ​ടു​ങ്ങ​ല്ലൂ​ർ മേ​ത്ത​ല ക​മ്മ്യൂ​ണി​റ്റി​ഹാ​ളി​ൽ രാ​വി​ലെ ഒൻപത് മു​ത​ൽ 10.30 വ​രെ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വച്ചു. രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധി പേരും നാട്ടുകാരുടെ വലിയ നിരയും അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.