വ​നി​താ ദി​നാ​ഘോ​ഷ​വും നോ​ർ​ക്ക പ​ദ്ധ​തി​ക​ളു​ടെ പ്ര​ചാ​ര​ണ​വും
Monday, March 25, 2019 10:28 PM IST
ബം​ഗ​ളൂ​രു: കേ​ര​ള​സ​മാ​ജം സി​റ്റി സോ​ണ്‍ വ​നി​താ വി​ഭാ​ഗ​ത്തി​ൻ​റെ നേ​തൃ​ത്വ​ത്തി​ൽ വ​നി​താ ദി​നാ​ഘോ​ഷ​വും നോ​ർ​ക്ക പ​ദ്ധ​തി​ക​ളു​ടെ പ്ര​ചാ​ര​ണ പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നോ​ർ​ക്ക സ്പെ​ഷ​ൽ ഓ​ഫി​സ​ർ ട്രീ​സ ര​ഞ്ജി​ത്ത് നി​ർ​വ​ഹി​ച്ചു. കേ​ര​ള​സ​മാ​ജം സി​റ്റി സോ​ണ്‍ വ​നി​താ വി​ഭാ​ഗം ചെ​യ​ർ​പേ​ഴ്സ​ണ്‍ ഓ​മ​ന ടീ​ച്ച​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ര​ള​സ​മാ​ജം പ്ര​സി​ഡ​ൻ​റ് സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ, സോ​ണ്‍ ചെ​യ​ർ​മാ​ൻ കെ.​വി. മ​നു, ക​ണ്‍​വീ​ന​ർ ലി​ൻ​റോ കു​ര്യ​ൻ, വ​നി​താ വി​ഭാ​ഗം ക​ണ്‍​വീ​ന​ർ സ​നി​ജ ശ്രീ​ജി​ത്ത്, ഡെ​യ്സി ജോ​സ​ഫ്, ക​ഐ​ൻ​ഇ ട്ര​സ്റ്റ് ട്ര​ഷ​റ​ർ കെ. ​വി​നേ​ഷ്, ശ്രീ​ജി​ത്ത്, മീ​ര ജോ​ർ​ജ്, ദീ​നാ​മ്മ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. തു​ട​ർ​ന്ന് വ​നി​താ വി​ഭാ​ഗം അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ളും അ​ത്താ​ഴ​സ​ദ്യ​യും ന​ട​ന്നു. ിൃശ2019ാ​മൃ25​ഗ​ലൃ​മ​ഹ​മ​മൊ​മ​ഷ​മാ.​ഷു​ഴ