ഒ​ല​യു​ടെ വി​ല​ക്ക് പി​ൻ​വ​ലി​ച്ച് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ
Monday, March 25, 2019 10:29 PM IST
ബം​ഗ​ളൂ​രു: ഓ​ണ്‍​ലൈ​ൻ ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ നെ​റ്റ്വ​ർ​ക്ക് ക​ന്പ​നി​യാ​യ ഒ​ല​യ്ക്കു ക​ർ​ണാ​ട​ക​യി​ൽ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ ന​ട​പ​ടി സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ചു. ക​മ്പ​നി മാ​പ്പ് പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് ലൈ​സ​ൻ​സ് പു​നഃ​സ്ഥാ​പി​ച്ച​ത്.

സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി ല​ഭി​ക്കാ​തെ ഓ​ണ്‍​ലൈ​ൻ ബൈ​ക്ക് ടാ​ക്സി സ​ർ​വീ​സ് ആ​രം​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ക​ർ​ണാ​ട​ക ഗ​താ​ഗ​ത വി​ഭാ​ഗം ക​ന്പ​നി​യു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി​യ​ത്. ആ​റു മാ​സ​ത്തേ​ക്കാ​യി​രു​ന്നു വി​ല​ക്ക്.

2021 ജൂ​ണ്‍​വ​രെ കാ​ർ സ​ർ​വീ​സും ഓ​ട്ടോ സ​ർ​വീ​സും ന​ട​ത്താ​നു​ള്ള ലൈ​സ​ൻ​സ് ക​ന്പ​നി​ക്ക് ഉ​ണ്ടാ​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​ലാ​ണു ക​ന്പ​നി ബൈ​ക് ടാ​ക്സി സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്. ഇ​തി​നെ​തി​രേ ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ സം​ഘ​ട​ന​ക​ളും മ​റ്റും വ​ലി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു.

നി​യ​മ​വി​രു​ദ്ധ​മാ​യ ബൈ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യ​തി​ന് 2016ൽ ​ഒ​ല​യു​ടെ​യും ഊ​ബ​റി​ന്‍റെ​യും വാ​ഹ​ന​ങ്ങ​ൾ ഗ​താ​ഗ​ത​വി​ഭാ​ഗം അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.