വി​ക്ടോ​റി​യ സ്റ്റേ​റ്റ് മാ​സ്റ്റേ​ഴ്സ് അ​ത്ല​റ്റി​ക് മീ​റ്റി​ൽ മ​ല​യാ​ളി​ക്ക് വെ​ങ്ക​ല​മെ​ഡ​ൽ
Monday, March 25, 2019 10:32 PM IST
മെ​ൽ​ബ​ണ്‍: വി​ക്ടോ​റി​യ സ്റ്റേ​റ്റ് മാ​സ്റ്റേ​ഴ്സ് അ​ത്ല​റ്റി​ക് 2019 മീ​റ്റി​ൽ മ​ല​യാ​ളി​യാ​യ റെ​ജി ഡാ​നി​യേ​ൽ പു​രു​ഷന്മാ​രു​ടെ 200 മീ​റ്റ​റി​ൽ വെ​ങ്ക​ല മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി. മെ​ൽ​ബ​ണി​ൽ മാ​ർ​ച്ച് 23, 24 ദി​വ​സ​ങ്ങ​ളി​ലാ​ണ് മീ​റ്റ് ന​ട​ത്ത​പ്പെ​ട്ട​ത്. മെ​ൽ​ബ​ണി​ൽ ടാ​ർ​നെ​റ്റി​ൽ താ​മ​സി​ക്കു​ന്ന റെ​ജി ഡാ​നി​യ​ൽ കേ​ര​ള​ത്തി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കോ​ന്നി സ്വ​ദേ​ശി​യാ​ണ്.

സ്കൂ​ൾ, കോ​ളേ​ജ് കാ​ല​യ​ള​വി​ൽ കേ​ര​ള​ത്തി​ൽ ന​ട​ന്ന വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ 100, 200 മീ​റ്റ​ർ, ലോം​ഗ്ജ​ന്പ് തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ൽ നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ ഇ​ദ്ദേ​ഹം ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. മെ​ൽ​ബ​ണി​ലെ ക​ലാ​കാ​യി​ക രം​ഗ​ങ്ങ​ളി​ൽ എ​ന്നും നി​റ​സാ​ന്നി​ധ്യ​മാ​ണ് റെ​ജി ഡാ​നി​യേ​ൽ.

റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍