ലെ​സ്റ്റ​റി​ലെ മ​ദ​ർ ഓ​ഫ് ഗോ​ഡ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ​വാ​ര ക​ർ​മ്മ​ങ്ങ​ൾ ഏ​പ്രി​ൽ 15 മു​ത​ൽ
Monday, March 25, 2019 10:51 PM IST
ലെ​സ്റ്റ​ർ: ന​വ​മാ​യ ഒ​രു പ്രേ​ഷി​ത മു​ന്നേ​റ്റം ല​ക്ഷ്യം വ​ച്ചു​കൊ​ണ്ട് ഗ്രേ​റ്റ് ബ്രി​ട്ട​ൻ മ​ല​ബാ​ർ രൂ​പ​ത​യി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന വ​ലി​യ​നോ​ന്പു​കാ​ല ധ്യാ​നം ’ഗ്രാ​ൻ​ഡ് മി​ഷ​ൻ 2019 ലെ​സ്റ്റ​റി​ൽ ഏ​പ്രി​ൽ 15 ന് ​ആ​രം​ഭി​ക്കു​ന്നു.

ധ്യാ​ന​ത്തി​ന് ഒ​രു​ക്ക​മാ​യു​ള്ള ’ഹോം ​മി​ഷ​ൻ ’ ഭ​വ​ന സ​ന്ദ​ർ​ശ​നം മാ​ർ​ച്ച് 23 ന് ​ന​ട​ത്തു​ക​യു​ണ്ടാ​യി. കു​ടും​ബ​ങ്ങ​ളെ പ്ര​ത്യേ​ക​മാ​യി ക്ഷ​ണി​ക്കാ​നും പ്രാ​ർ​ത്ഥി​ച്ചു ഒ​രു​ക്കാ​നു​മാ​യാ​ണ് ഹോം ​മി​ഷ​ൻ സ​ന്ദ​ർ​ശ​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

ലെ​സ്റ്റ​ർ മ​ദ​ർ ഓ​ഫ് ഗോ​ഡ് ദേ​വാ​ല​യ​ത്തി​ൽ ഫാ. ​സോ​ജി ഓ​ലി​ക്ക​ൽ നേ​തൃ​ത്വ​ത്തി​ൽ ധ്യാ​നം ഏ​പ്രി​ൽ 15 മു​ത​ൽ ന​ട​ത്ത​പ്പെ​ടും. സെ​ഹി​യോ​ൻ മി​നി​സ്ട്രി ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​രം​ഭി​ച്ച് വൈ​കി​ട്ട് ഒ​ന്പ​തോ​ടെ എ​ല്ലാ ശു​ശ്രൂ​ഷ​ക​ളും സ​മാ​പി​ക്കു​ന്നു. കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക ശു​ശ്രൂ​ഷ ഉ​ണ്ടാ​യി​രി​ക്കും. ധ്യാ​ന​ത്തി​ലേ​ക്കും ശു​ശ്രൂ​ഷ​ക​ളി​ലേ​ക്കും ഏ​വ​രേ​യും വി​കാ​രി ഫാ. ​ജോ​ർ​ജ് തോ​മ​സ് ചേ​ല​ക്ക​ൽ സ്വാ​ഗ​തം ചെ​യു​ന്നു.

Address:

Mother of God Roman Catholic Church
Greencoat Road
Leicester
Leicestershire
LE3 6NZ
United Kingdom