ബ്രെ​ക്സി​റ്റ് ക​ഴി​ഞ്ഞാ​ലും സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ബ്രി​ട്ടീ​ഷു​കാ​ർ​ക്ക് വി​സ വേ​ണ്ട
Monday, March 25, 2019 11:35 PM IST
ല​ണ്ട​ൻ: ബ്രെ​ക്സി​റ്റി​നു ശേ​ഷ​വും ബ്രി​ട്ടീ​ഷ് പൗ​ര​ൻ​മാ​ർ​ക്ക് സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലേ​ക്ക് വി​സ ര​ഹി​ത യാ​ത്ര അ​നു​വ​ദി​ക്കും. ദീ​ർ​ഘ​കാ​ല താ​മ​സ​ത്തി​നും വി​സ ആ​വ​ശ്യ​മി​ല്ലാ​ത്ത ത​ര​ത്തി​ലു​ള്ള സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് സ്വി​റ്റ്സ​ർ​ല​ൻ​ഡ് സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ അം​ഗ​മ​ല്ലാ​ത്ത സ്വി​റ്റ്സ​ർ​ല​ൻ​ഡ് യൂ​റോ​പ്യ​ൻ പൗ​ര​ൻ​മാ​ർ​ക്ക് വി​സ ര​ഹി​ത യാ​ത്ര അ​നു​വ​ദി​ക്കു​ന്ന​ത് പ്ര​ത്യേ​ക ഉ​ട​ന്പ​ടി പ്ര​കാ​ര​മാ​ണ്. ബ്രെ​ക്സി​റ്റ് ന​ട​പ്പാ​കു​ന്ന ദി​വ​സം ഇ​തി​ൽ​നി​ന്ന് ബ്രി​ട്ട​ൻ ഒ​ഴി​വാ​കും. അ​ത് ഒ​ഴി​വാ​ക്കാ​ൻ അ​തേ ദി​വ​സം ബ്രി​ട്ട​നു​മാ​യു​ള്ള പു​തി​യ ക​രാ​ർ നി​ല​വി​ൽ വ​രു​മെ​ന്നാ​ണ് സ്വി​സ് സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പ​നം.

യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ പൗ​ര​ൻ​മാ​ർ​ക്ക് നി​ല​വി​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​ന് ക്വോ​ട്ട പ്ര​കാ​ര​മു​ള്ള നി​യ​ന്ത്ര​ണ​മാ​ണു​ള്ള​ത്. ഇ​തേ രീ​തി​യി​ൽ ബ്രി​ട്ടീ​ഷ് പൗ​ര​ൻ​മാ​ർ​ക്ക് പ്ര​ത്യേ​കം ക്വോ​ട്ട ഏ​ർ​പ്പെ​ടു​ത്താ​നും ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ട്.

ബ്രെ​ക്സി​റ്റ് ന​ട​പ്പാ​യ ശേ​ഷ​വും ബ്രി​ട്ടീ​ഷ് പൗ​ര​ൻ​മാ​ർ​ക്ക് ഷെ​ങ്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് വി​സ ബാ​ധ​ക​മാ​ക്കാ​ത്ത ത​ര​ത്തി​ലു​ള്ള ക​രാ​റി​നാ​ണ് യൂ​റോ​പ്യ​ൻ യൂ​ണി​യ​നും ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ