വെ​സ്റ്റ്നൈ​ൽ: സം​സ്ഥാ​ന​ത്തും ജാ​ഗ്ര​താ​നി​ർ​ദേ​ശം
Tuesday, March 26, 2019 11:08 PM IST
ബം​ഗ​ളൂ​രു: കേ​ര​ള​ത്തി​ൽ വെ​സ്റ്റ്നൈ​ൽ പ​നി മൂ​ല​മു​ള്ള മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ണാ​ട​ക​യി​ലെ അ​തി​ർ​ത്തി ജി​ല്ല​ക​ളി​ൽ ജാ​ഗ്ര​താ​നി​ർ​ദേ​ശം. മൈ​സൂ​രു, ചാ​മ​രാ​ജ​ന​ഗ​ർ, കു​ട​ക്, ദ​ക്ഷി​ണ​ക​ന്ന​ഡ എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ജാ​ഗ്ര​താ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​ജി​ല്ല​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ആ​ശു​പ​ത്രി​ക​ളി​ൽ അ​ടി​യ​ന്ത​ര​സാ​ഹ​ച​ര്യം നേ​രി​ടാ​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്താ​ൻ നി​ർ​ദേ​ശം ന​ല്കി. കേ​ര​ള അ​തി​ർ​ത്തി​ക​ളി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും മ​തി​യാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കാ​ൻ നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും മു​ന്നൊ​രു​ക്ക​മെ​ന്ന നി​ല​യി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ​യും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ കൊ​തു​കു​ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കാ​നും ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കൊ​തു​കു​ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന​ത്.