ഡോ. ​ഫി​ലി​പ്പ് ക​ടു​തോ​ടി​യു​ടെ പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ചു
Wednesday, March 27, 2019 11:04 PM IST
പാ​പ്പു​വാ ന്യൂ​ഗി​നി: യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഗ്രോ​ക്ക​യി​ലെ സെ​ന്‍റ​ർ ഫോ​ർ എ​ഡ്യു​ക്കേ​ഷ​ണ​ൽ റി​സേ​ർ​ച്ച് ഡ​യ​റ​ക്ട​ർ ഡോ. ​ഫി​ലി​പ്പ് ജോ​സ​ഫ് ക​ടു​തോ​ടി ര​ചി​ച്ച ഗ​വേ​ണ്‍​സ് ഓ​ഫ് എ​ഡ്യു​ക്കേ​ഷ​ൻ (Governance Of Education) എ​ന്ന ഗ്ര​ന്ഥം ജ​ർ​മ​നി​യി​ലെ ലാ​ബ​ർ​ട്ട് അ​ക്കാ​ദ​മി​ക് പ​ബ്ലി​ക്കേ​ഷ​ൻ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഹോ​ങ്കാം​ഗി​ലെ മോ​ർ ബു​ക്ക്സ് ആ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ മൂ​ന്നാ​മ​ത്തെ ഗ്ര​ന്ഥ​മാ​ണ് ഇ​ത്.

പു​സ്ത​ക​ത്തി​ന്‍റെ ആ​മു​ഖ സ​ന്ദേ​ശം സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സി​ല​ർ പ്ര​ഫ. മു​സേ​വാ സി​നി​ബ്ര​യും അ​ഭി​ന്ദ​ന​സ​ന്ദേ​ശം പാ​പ്പു​വാ ന്യു​ഗി​നി​യ​യി​ലെ വ​ത്തി​ക്കാ​ൻ അം​ബാ​സി​ഡ​ർ ആ​ർ​ച്ച് ബി​ഷ​പ്പ് ഡോ. ​കു​ര്യ​ൻ മാ​ർ വ​യ​ലു​ങ്ക​ലു​മാ​ണ് എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ഡോ. ​ഫി​ലി​പ്പ് ജോ​സ​ഫ് ക​ടു​തോ​ടി കോ​ട്ട​യം കി​ട​ങ്ങൂ​ർ സ്വ​ദേ​ശി​യും ന്യൂസ്‌ലാന്‍ഡില്‍ സ്ഥി​ര​താ​മ​സ​ക്കാ​ര​നു​മാ​ണ്.