ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യു​ടെ കൈ​ക്കാ​രന്മാ​രെ തെ​ര​ഞ്ഞെ​ടു​ത്തു
Thursday, March 28, 2019 11:24 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ പു​തി​യ കൈ​ക്കാ​ര·ാ​രാ​യി റെ​ജി നെ​ല്ലി​ക്കു​ന്ന​ത്തി​നെ​യും സ​ജി വ​ർ​ഗീ​സി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ട​വ​ക​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ളും നോ​മി​നേ​റ്റ് ചെ​യ്ത മൊ​ത്തം 19 പ്ര​തി​നി​ധി​ക​ളി​ൽ നി​ന്നു​മാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ര​ണ്ടു വ​ർ​ഷ​ത്തേ​ക്കാ​ണ് കാ​ലാ​വ​ധി.

റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത് ഇ​ട​വ​ക രൂ​പീ​കൃ​ത​മാ​യ​പ്പോ​ൾ മു​ത​ൽ പാ​രി​ഷ് കൗ​ണ്‍​സി​ൽ അം​ഗം,
സെ​ക്ര​ട്ട​റി, വൈ​സ് പ്ര​സി​ഡ​ന്‍റ്, കൈ​ക്കാ​ര​ൻ എ​ന്നി​ങ്ങ​നെ തു​ട​ർ​ച്ച​യാ​യി ഭാ​ര​വാ​ഹി​യാ​യി​ട്ടു​ള്ള വ്യ​ക്തി​യാ​ണ്. സ​ജി വ​ർഗീ​സ് മു​ൻ പാ​രി​ഷ് കൗ​ണ്‍​സി​ൽ അം​ഗ​മാ​ണ്.

സെ​ക്ര​ട്ട​റി​യാ​യി കൊ​ച്ചു​ത്രേ​സ്യ തോ​മാ​ച്ച​നെ​യും അ​ക്കൗ​ണ്ട​ന്‍റാ​യി ജോ​ഷി ജോ​സി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.