വ്യക്തിത്വ വികസന സെമിനാർ
Saturday, March 30, 2019 4:57 PM IST
ന്യൂഡൽഹി: കരോൾ ബാഗ് സെന്‍റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ കുട്ടികൾക്ക് വ്യക്തിത്വ വികസന സെമിനാർ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ മാത്യു എം. ജോസഫ് അധ്യക്ഷത വഹിച്ച യോഗം മോൺ. സ്റ്റാൻലി പുൽപ്രയിൽ ഉദ്ഘാടനം ചെയ്തു. കെ.ജെ. ടോണി, ഡോളി ജോബ് എന്നിവർ ആശംകൾ നേർന്നു സംസാരിച്ചു. പി.പി. പ്രിൻസ് സ്വാഗതവും ആൻ മാത്യു നന്ദിയും പറഞ്ഞു.
ഫാ. മാത്യു കിഴക്കേചിറ, ബ്രദർ ഷീമോൻ ചീനിക്കൽ എന്നിവർ സെമിനാറിന് നേതൃത്വം നൽകി.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്