ഡിഎംഎ ദിനാഘോഷം ഏപ്രിൽ 14 ന്
Saturday, March 30, 2019 6:49 PM IST
ന്യൂഡൽഹി : ഡൽഹി മലയാളി അസോസിയേഷന്‍റെ ദിനാഘോഷ പരിപാടികൾ ഏപ്രിൽ 14ന് (ഞായർ) വൈകുന്നേരം 5 ന് റാഫി മാർഗിലെ മാവാലങ്കാർ ഓഡിറ്റോറിയത്തിൽ അരങ്ങേറും.

സാംസ്കാരിക സമ്മേളനത്തിൽ, സമൂഹത്തിന്‍റെ ഉന്നമനത്തിനായി പ്രയത്നിച്ച വിശിഷ്ട വ്യക്തികൾക്ക് നൽകി വരുന്ന "ഡിഎംഎ വിശിഷ്ട സാമൂഹ്യ സേവാ പുരസ്കാര'വും ഡിഎംഎ യിൽ സ്തുത്യർഹമായ സേവനം കാഴ്ചവച്ച വ്യക്തികൾക്ക് നൽകി വരുന്ന "ഡിഎംഎ വിശിഷ്ട സേവാ പുരസ്കാര'വും സമ്മാനിക്കും. കാഷ് അവാർഡും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരങ്ങൾ.

ജനുവരിയിൽ നടന്ന കലോത്സവത്തിലെ കലാതിലകം, കലാപ്രതിഭ, ഡിഎംഎ. ടാലന്‍റ് അവാർഡ് എന്നിവ കരസ്ഥമാക്കിയവർക്ക് ഫലകങ്ങളും ചടങ്ങിൽ വിതരണം ചെയ്യും. തുടർന്ന് ഡിഎംഎ സർഗപ്രതിഭകളൊരുക്കുന്ന നൃത്ത സംഗീത സായാഹ്നം 'വർണ വിസ്മയ സന്ധ്യ' അരങ്ങേറും. ചടങ്ങിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. പ്രവേശനം സൗജന്യമായി നടത്തുന്ന പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്ക് ഡിഎംഎ ഓഫിസുമായോ (26195511) അഡീഷണൽ ജനറൽ സെക്രട്ടറിയും പ്രോഗ്രാം കൺവീനറുമായ കെ.പി. ഹരീന്ദ്രൻ ആചാരിയുമായോ (9999369658) ബന്ധപ്പെടാവുന്നതാണ്.

റിപ്പോർട്ട്: പി.എൻ. ഷാജി