താക്കോൽ ദാനം നിർവഹിച്ചു
Monday, April 1, 2019 8:33 PM IST
ന്യൂഡൽഹി: ജനക്പുരി മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിലെ സെന്‍റ് ഗ്രീഗോറിയോസ് യൂവജനപ്രസ്ഥാനത്തിന്‍റെ ചാരിറ്റി പ്രോജക്റ്റ്‌ ആയ "തണൽ 2018' പദ്ധതിയിലൂടെ കൊട്ടാരക്കരക്ക് അടുത്ത് വാളകത്തു നിർമിച്ചു നൽകിയ ഭവനത്തിന്‍റെ താക്കോൽ ദാനം സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡയറക്ടർ എം.എസ്. വർഗീസ് നിർവഹിച്ചു. ഇടവക വികാരി ഫാ. TJ ജോൺസൻ, സഹ വികാരി ഫാ. ബിനു ബി തോമസ്, സെക്രട്ടറി സജു മാത്യു, ഡയസ് മത്തായി, കെ.സി. കുര്യൻ, ഷിജു പി ജോസഫ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.