മെൽബൺ ക്നാനായ മിഷൻ ക്രിക്കറ്റ് ടൂർണമെന്‍റിൽ കെസിവൈഎൽ ജേതാക്കൾ
Wednesday, April 3, 2019 9:31 PM IST
മെൽബൺ: മെൽബൺ സെന്‍റ് മേരീസ് ക്നാനായ കാത്തലിക് മിഷന്‍റെ ആഭിമുഖ്യത്തിൽ യുവജനങ്ങൾ നേതൃത്വം നൽകി സംഘടിപ്പിച്ച ജോസഫ് ഞരളക്കാട്ട് ഗോൾഡൻ ജൂബിലി കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിൽ ക്നാനായ കാത്തലിക് യൂത്ത് ലീഗ് ജേതാക്കളായി.

മാർച്ച് 30 ന് നടത്തപ്പെട്ട ടൂർണമെന്‍റിൽ നസ്രത് കൂടാരയോഗം രണ്ടാം സമ്മാനമായ പ്ലാക്കൂട്ടത്തിൽ കപ്പ് സ്വന്തമാക്കുകയും ജിബിൻ തോമസ് മികച്ച ഓൾ റൗണ്ടറായും ജിനോ കുടിലിൽ മികച്ച ബാറ്റ്സ്മാനായും ജോ മത്തായി മികച്ച ബൗളറായും തിരഞ്ഞെടുക്കപ്പെട്ടു.

സംഘാടക മികവോടെ ടൂർണമെന്‍റ് ഓർഗനൈസ് ചെയ്ത കെസിവൈഎലിനെയും കൂടാരയോഗ പ്രതിനിധികളെയും സമ്മാനങ്ങൾ സ്പോൺസർ ചെയ്ത ജോബി മാഗി, ആന്‍റണി ലിസി, ജോ ദീപ, ഷിനു ബെറ്റ്സി ദമ്പതികളെയും ഫാ. തോമസ് കുമ്പുക്കലിനെയും സ്പോർട്സ് കോഓർഡിനേറ്റർ ജിബിൻ തോമസ് നന്ദി അറിയിച്ചു. സമ്മാനാർഹരായവരെ ചാപ്ലിൻ ഫാ. പ്രിൻസ് തൈപുരയിടത്തിൽ അനുമോദിച്ചു.

റിപ്പോർട്ട്:സോളമൻ പാലക്കാട്ട്