നെബസ്റായീ ഹോളി ഫാമിലി പള്ളിയിൽ വാർഷിക ധ്യാനം
Thursday, April 4, 2019 8:31 PM IST
ന്യൂഡൽഹി: നെബസ്റായീ ഹോളി ഫാമിലി ഇടവകയിലെ വാർഷിക ധ്യാനം ഏപ്രിൽ 5, 6, 7 (വെള്ളി, ശനി. ഞായർ) തീയതികളിൽ നടക്കും. ഫരീദാബാദ് ഡിവൈൻ ധ്യാന കേന്ദ്രം ഡയറക്ടർ ഫാ. ഫ്രാൻസിസ് കർത്താനം വിസി ആണ് ധ്യാനം നയിക്കുന്നത്.

വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 7 മുതലും ഞായർ വൈകുന്നേരം 4 മുതലുമാണ് ധ്യാനം.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്