തോമസ് ചാഴികാടനു പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ വിജയാശംസകള്‍
Friday, April 5, 2019 11:38 AM IST
പാമേഴ്സ്റ്റണ്‍ നോര്‍ത്ത്: കോട്ടയം ലോക്‌സഭാ മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നു പ്രവാസി കേരളാ കോണ്‍ഗ്രസ് ന്യൂസിലാന്റ് ഘടകം നേതാക്കള്‍ പ്രസ്താവിച്ചു.

ഇന്ത്യന്‍ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തിപകരാന്‍ കോട്ടയത്തിന്റെ പ്രതിനിധിയായി തോമസ് ചാഴികാടന് കഴിയട്ടെ എന്നു പ്രവാസി കേരളാ കോണ്‍ഗ്രസ് പ്രസിഡന്റ് ബിജോമോന്‍ ചേന്നോത്ത്, സെക്രട്ടറി അലന്‍ കക്കാട്ടില്‍ എന്നിവര്‍ ആശംസിച്ചു.

ഇതുസംബന്ധിച്ച് ചേര്‍ന്ന ചടങ്ങില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് നേതാക്കളായ മാത്യു മുണ്ടുവേലില്‍, മിഥുന്‍ കറുകയില്‍ ചാക്കോ, മനീഷ് എന്നിവര്‍ പ്രസംഗിച്ചു.