ജസോല ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ കുടുംബ നവീകരണ ധ്യാനവും കുട്ടികളുടെ ധ്യാനവും ഏപ്രിൽ 12, 13, 14 തീയതികളിൽ
Friday, April 5, 2019 8:52 PM IST
ന്യൂഡൽഹി: ജസോല ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ കുടുംബ നവീകരണ ധ്യാനവും കുട്ടികളുടെ ധ്യാനവും ഏപ്രിൽ 12, 13, 14 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും.

വെള്ളി, ശനി ദിവസങ്ങള്ളിൽ വൈകുന്നേരം 5 മുതൽ 9.30 വരെയും ഞായർ രാവിലെ ഓശാനയുടെ തിരുക്കർമങ്ങൾക്ക് ശേഷം തുടങ്ങി വൈകിട്ട് 4 വരെയുമാണ് ധ്യാനം. ഫാ.ബോബിൻ തോമസും ഫാ. റ്റെജി തോമസുമാണ് ധ്യാനം നയിക്കുന്നത്. കുട്ടികളുടെ ധ്യാനം സിസ്റ്റർ മരിയാ ജീസ് SD & ടീം ആണ് നയിക്കുന്നത്. ജപമാല, തുടർന്ന് വിശുദ്ധ കുർബാന, കുമ്പസാരം,നൊവേന, വചന ശുശ്രൂഷ, ആരാധന, ദിവ്യകാരുണ പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശിർവാദം , തൈലാഭിഷേകം, നേർച്ച ഭക്ഷണം എന്നിവ ഉണ്ടായിരിക്കും.

വിശുദ്ധവാര ശുശ്രൂഷകൾ

ഏപ്രിൽ 18 ന് പെസഹായുടെ ശുശ്രൂഷകൾ രാത്രി 7.30ന് ആരംഭിക്കും. കാലു കഴുകൽ ശുശ്രൂഷ, ദിവ്യബലി, അപ്പം മുറിക്കൽ, ആരാധന എന്നിവ നടക്കും.

19ന് ദുഃഖ വെള്ളിയുടെ ശുശ്രൂഷകൾ രാവിലെ 8ന് കുരിശിന്‍റെ വഴി തുടർന്ന് പീഡാനുഭവ ചരിത്ര വായന, കുരിശു ചുംബനം എന്നിവ നടക്കും.

20 ദുഃഖ ശനി രാവിലെ 7ന് പുത്തൻ വെള്ളവും തീയും വെഞ്ചിരിപ്പ്, മാമ്മോദീസാ വൃതനവീകരണം, ദിവ്യബലി എന്നിവയ്ക്ക് ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര മുഖ്യകാർമികത്വം വഹിക്കും. 20ന് രാത്രി 8 ന് ഉയിർപ്പിന്‍റെ തിരുക്കർമങ്ങൾ, ദിവ്യബലി എന്നിവ നടക്കും.

21ന് ഈസ്റ്റർ ദിനത്തിൽ രാവിലെ 930ന് ദിവ്യബലി. (ഈ ദിവസങ്ങളിൽ മറ്റു സെന്‍ററുകളിൽ ദിവ്യബലി ഉണ്ടായിരിക്കുന്നതല്ല )

റിപ്പോർട്ട്:റെജി നെല്ലിക്കുന്നത്ത്