കേരളത്തിന് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അപൂർവ സമ്മാനം
Saturday, April 6, 2019 5:02 PM IST
സിഡ്നി: ക്രിക്കറ്റ് ഓസ്ട്രേലിയ കേരളത്തിലെ പ്രളയനാന്തര പുനർനിർമണ പ്രവർത്തന ങ്ങൾക്കായി വിലമതിക്കാനാവാത്ത ഒരു സമ്മാനം നൽകി. 2017 -2018 സീസണിലെ ആഷസ് സീരിസിൽ പങ്കെടുത്ത ഓസ്‌ട്രേലിയൻ കളിക്കാർ കൈയൊപ്പ് ചാർത്തിയ ക്രിക്കറ്റ് ബാറ്റ് സിഡ്‌നി മലയാളി അസോസിയേഷൻ ഭാരവാഹികൾക്ക് കൈമാറി .

ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ,വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ ടീം അംഗങ്ങളായ കാമറൂൺ ബാൻക്രോഫ്റ് ,ജാക്സൺ ബേർഡ് ,പാറ്റ് കമ്മിൻസ് ,പീറ്റർ ഹാൻഡ്‌സ്‌കോംബ് ,ജോഷ് ഹസിൽവുഡ് , ഉസ്മാൻ കാജാ ,ഷോൺ മാർഷ് , ടിം പെയിൻ, നേഥൻ ലയൺ ,മിച്ചൽ സ്റ്റാർക്ക് എന്നിവരുടെ കൈയൊപ്പുകളാണ് ബാറ്റിൽ ചാർത്തിയിരിക്കുന്നത്.

സിഡ്‌നി മലയാളി അസോസിയേഷൻ മറ്റു പ്രാദേശിക മലയാളി കൂട്ടയമകളുടെ സഹകരണത്തോടെ കേരളത്തിലെ പ്രളയബാധിതർക്കായി നടപ്പാക്കുന്ന പദ്ധതികളുടെ ധനശേഖരണാർഥം സംഘടിപ്പിക്കുന്ന റൈസ് ആൻഡ് റിസ്റ്റോർ കാർണിവലിനു വേണ്ടി ഓൺലൈൻ ലേലത്തിലൂടെ ഈ ബാറ്റു ലേലം ചെയ്യുവാനാണ് ഉദ്ദേശിക്കുന്നത്.

വിവരങ്ങൾക്ക് : ജോഷി ജോൺ 0410066578.

റിപ്പോർട്ട്:ജയിംസ് ചാക്കോ