വനിതാദിനം ആഘോഷിച്ചു
Saturday, April 6, 2019 8:12 PM IST
ബംഗളൂരു: കേരളസമാജം ഈസ്റ്റ് സോണ്‍ വനിതാ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ വനിതാദിനാഘോഷം സംഘടിപ്പിച്ചു. കേരളസമാജം പ്രസിഡന്‍റ് സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം വൈസ് ചെയര്‍പേഴ്സണ്‍ നാന്‍സി സജി അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം കണ്‍വീനര്‍ സോജ റജി, റാണി വിനു, കേരളസമാജം ജനറല്‍സെക്രട്ടറി റജികുമാര്‍, സോണ്‍ വൈസ് ചെയര്‍മാന്‍ ജി. വിനു, എം.ജി. റജി, കണ്‍വീനര്‍ സജി പുലിക്കോട്ടില്‍, യൂത്ത് വിംഗ് ചെയര്‍മാന്‍ സുധീഷ്‌ പരമേശ്വരന്‍, കണ്‍വീനര്‍ ജയപ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടർന്ന് വനിതാവിഭാഗം അംഗങ്ങള്‍ നടത്തിയ കലാപരിപാടികള്‍ അരങ്ങേറി.