കേരളസമാജം കെആര്‍ പുരം സോണ്‍ ഡയാലിസിസ് മെഷീൻ ഉദ്ഘാടനം ചെയ്തു
Saturday, April 6, 2019 8:14 PM IST
ബംഗളൂരു: കേരളസമാജം കെആര്‍ പുരം സോണ്‍ ശ്രീലക്ഷ്മി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയുടെ സഹകരണത്തോടെ നടത്തുന്ന ഡയാലിസിസ് സെന്‍ററില്‍ കേരളസമാജം നല്‍കിയ മെഷീന്‍റെ ഉദ്ഘാടനം ശാന്ത കൃഷ്ണമൂര്‍ത്തി നിര്‍വഹിച്ചു. കേരളസമാജം കെആര്‍ പുരം സോണ്‍ ചെയര്‍മാന്‍ എം. ഹനീഫ് അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ ഐവാന്‍ നിഗ്‌ലി, കേരളസമാജം ജനറല്‍സെക്രട്ടറി റജി കുമാര്‍, പി. ദിവാകരന്‍, സോണ്‍ ഭാരവാഹികളായ മോഹനന്‍ പിള്ള, സുരേഷ് ബാബു, വിനു, ഷാഹിന്‍, രാമചന്ദ്രന്‍, കെ.എസ്. ഷിബു, ജോണി, വിജയന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യമായും സൗജന്യ നിരക്കിലുമാണ് ഡയാലിസിസ് ലഭ്യമാക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

വിവരങ്ങള്‍ക്ക് ഫോൺ: 9448811111 , 9740385828