കേരളസമാജം ലോകനാടകദിനം ആഘോഷിച്ചു
Saturday, April 6, 2019 8:16 PM IST
ബംഗളൂരു: കേരളസമാജം കെആര്‍ പുരം സോണിന്‍റെ ആഭിമുഖ്യത്തില്‍ ലോക നാടകദിനം ആഘോഷിച്ചു. ആഘോഷങ്ങള്‍ നാടക കലാകാരനും കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്കാര ജേതാവുമായ പി. ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. സോണ്‍ ചെയര്‍മാന്‍ എം. ഹനീഫ് അധ്യക്ഷത വഹിച്ചു. സോണ്‍ കണ്‍വീനര്‍ മോഹനന്‍ പിള്ള, കെ.എസ്. ഷിബു, വനിതാ വിഭാഗം ജോയിന്‍റ് കണ്‍വീനര്‍ അമൃത സുരേഷ്, സോണ്‍ ഭാരവാഹികളായ രാഘവന്‍ നായനാര്‍, സുരേഷ് ബാബു, വിനു, ജോണി തുടങ്ങിയവര്‍ സംബന്ധിച്ചു.

ചടങ്ങിൽ കേരളസമാജത്തിന്‍റെ നേതൃത്വത്തില്‍ നാടകസമിതിക്ക് രൂപം നല്‍കി. സമിതിയുടെ നേതൃത്വത്തില്‍ പുതിയ നാടകം ജൂണില്‍ അവതരിപ്പിക്കും. അഭിനയത്തില്‍ താത്പര്യമുള്ളവര്‍ക്ക് അവസരം നല്‍കുമെന്നും നാടകകളരി സംഘടിപ്പിക്കുമെന്നും ജനറല്‍സെക്രട്ടറി റജികുമാര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് : 9448811111