ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ മ​ല​യാ​ളി സ്ത്രീ​ക​ളു​ടെ മാ​ല മോ​ഷ്ടി​ച്ചു
Monday, April 8, 2019 11:23 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ർ​കെ പു​രം അ​യ്യ​പ്പാ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​നെ​ത്തി​യ മൂ​ന്നു മ​ല​യാ​ളി സ്ത്രീ​ക​ളു​ടെ സ്വ​ർ​ണ​മാ​ല ബൈ​ക്കി​ലെ​ത്തി​യ സം​ഘം ക​വ​ർ​ന്നു. മു​നി​ആ​ർ​കെ​യി​ൽ താ​മ​സി​ക്കു​ന്ന ശ്യാ​മ​ള അ​ശോ​ക് ബ​സി​ൽ ക്ഷേ​ത്ര​ത്തി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്നു. ബ​സ് ആ​ർ​കെ പു​രം സെ​ക്ട​ർ ഒ​ന്നി​ൽ ട്രാ​ഫി​ക് ലൈ​റ്റി​ൽ നി​ർ​ത്തി​യി​ട്ട​പ്പോ​ൾ സൈ​ഡ് സീ​റ്റി​ലി​രു​ന്ന ശ്യാ​മ​ള​യു​ടെ മാ​ല ബൈ​ക്കി​ലെ​ത്തി​യ സം​ഘം മാ​ല പ​റി​ച്ചെ​ടു​ത്തു ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ക​ഠ​വാ​രയിലെ അം​ബി​ക​യുടെയും മ​റ്റൊ​രു സ്ത്രീ​യു​ടെ​യും മാ​ല മോ​ഷ്ടി​ക്ക​പ്പെ​ട്ടു. കൂ​ടാ​തെ തൊ​ട്ട​ടു​ത്തു​ള്ള ആ​ർ​കെ പു​രം സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ മു​ൻ​പി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ന്‍റെ ചി​ല്ല് ത​ക​ർ​ത്തു മോ​ഷ​ണം ന​ട​ത്തി. ആ​ർ​കെ പു​രം സെ​ക്ട​ർ 12 പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്