ആ​ർ​കെ പു​രം സൈ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ​വാ​ര തി​രു​ക​ർ​മ്മ​ങ്ങ​ൾ
Monday, April 8, 2019 11:27 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ർ​കെ പു​രം സൈ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ​വാ​ര തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് ഏ​പ്രി​ൽ 14ന് ​തു​ട​ക്ക​മാ​കും. ഏ​പ്രി​ൽ 14 ഓ​ശാ​ന ഞാ​യ​ർ രാ​വി​ലെ 7.15നും 8.45​നും സൈ​ന്‍റ് തോ​മ​സ് പ്ലേ ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പ് തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന ഹി​ന്ദി​യി​ലും ഇം​ഗ്ലീ​ഷി​ലും ന​ട​ക്ക​പ്പെ​ടും.

ഏ​പ്രി​ൽ 17 ബു​ധ​നാ​ഴ്ച കു​ന്പ​സാ​രം (വി​വി​ധ ഭാ​ഷ​ക​ളി​ൽ) വൈ​കു​ന്നേ​രം 5 മു​ത​ൽ 8 വ​രെ ഉ​ണ്ടാ​യി​രി​ക്കും. ഏ​പ്രി​ൽ 18 പെ​സ​ഹാ വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് 6.30ന് ​കാ​ലു ക​ഴു​ക​ൽ ശ്രു​ശ്രു​ഷ, ദി​വ്യ​ബ​ലി, ആ​രാ​ധ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. ഏ​പ്രി​ൽ 19 ദുഃ​ഖ വെ​ള്ളി വൈ​കു​ന്നേ​രം അ​ഞ്ചി​ന് കു​രി​ശി​ന്‍റെ വ​ഴി തു​ട​ർ​ന്ന് , വി​ശു​ദ്ധ കു​ർ​ബാ​ന സ്വീ​ക​ര​ണം, കു​രി​ശു ചും​ബ​നം. ഏ​പ്രി​ൽ 20ന് ​വൈ​കി​ട്ട് 10.30ന് ​ഉ​യി​ർ​പ്പ് തി​രു​ക​ർ​മ്മ​ങ്ങ​ൾ, ദി​വ്യ​ബ​ലി.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്